Wednesday, 1 April - 2026

ബിരിയാണിയിൽ ‘ലെഗ് പീസ്’ കിട്ടിയില്ല; ഇന്ത്യയിലെ വിവാഹവേദിയിലെ തല്ലുമാല അറബ് മീഡിയകളിലും വൈറൽ; കസേരകളും മേശകളും തല്ലിത്തകർത്ത് വരന്റെ കൂട്ടുകാർ; വൈറൽ വീഡിയോ കാണാം 

ലഖ്നൗ: ചിക്കൻ ബിരിയാണിയിലെ ‘ലെഗ് പീസിനെ’ ചൊല്ലിയുണ്ടായ തർക്കം വൻ സംഘർഷത്തിൽ കലാശിച്ചു. ഉത്തർപ്രദേശിലെ അംറോഹയിൽ നടന്ന വിവാഹ സൽക്കാരത്തിനിടെയാണ് ​ലെ​ഗ് പീസിന്റെ പേരിൽ കൂട്ടത്തല്ലുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അറബ് മാധ്യമങ്ങളിലും ഇന്ത്യയിൽ നിന്നുള്ള ദൃശ്യങ്ങൾ ഉൾപ്പെടെ വൻ വൈറലായി.

വരന്റെ സുഹൃത്തുക്കളും ബന്ധുക്കളുമാണ് വിവാഹ വിരുന്നിനിടെ വിളമ്പിയ ബിരിയാണിയിൽ ലെഗ് പീസ് കിട്ടിയില്ലെന്ന് ആരോപിച്ച് ആദ്യം രംഗത്തെത്തിയത്. തുടർന്ന്, തങ്ങൾക്ക് മനഃപൂർവം ലെഗ് പീസ് നൽകാത്തതാണെന്നാരോപിച്ച് ഇവർ ബഹളം വെക്കുകയായിരുന്നു. അതേസമയം, വധുവിന്റെ വീട്ടുകാർ ഇവരെ ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും തർക്കം കൈയാങ്കളിയിലാണ് അവസാനിച്ചത്.

സംഭവം വഷളായതോടെ വരന്റെ കൂടെയെത്തിയവർ വിവാഹ പന്തലിലെ കസേരകളും മേശകളും തല്ലിത്തകർത്തു. ഒടുവിൽ, വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് സംഘമാണ് രംഗം ശാന്തമാക്കിയത്. വൈറൽ വീഡിയോ കാണാം 👇

Most Popular

error: