ടൂറിസ്റ്റ് വിസ പരിധി വിപുലീകരിച്ച് സഊദി അറേബ്യ; ഓൺ അറൈവൽ വിസയിൽ പുതിയ രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി

malayalampress
1 Min Read

റിയാദ് : ലോകമെമ്പാടുമുള്ള സന്ദർശകർക്ക് നൽകുന്ന സൗകര്യങ്ങളുടെ ഭാഗമായി, ടൂറിസ്റ്റ് വിസയുടെ പരിധി വിപുലീകരിച്ചുകൊണ്ട് നാല് പുതിയ രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തിയതായി സഊദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മെക്സിക്കോ, നോർത്ത് മാസിഡോണിയ, ബോസ്നിയ ആൻഡ് ഹെർസെഗോവിന, സെർബിയ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്ക് ഇനി മുതൽ ടൂറിസ്റ്റ് വിസ ലഭിക്കും.

ഇവർക്ക് ഓൺലൈനായോ അല്ലെങ്കിൽ സൗദി അറേബ്യയിലെ പ്രവേശന കവാടങ്ങളിൽ എത്തുമ്പോഴോ (on arrival) വിസ നേടാവുന്നതാണ്. നിലവിലുള്ള നിയമങ്ങളും നിർദ്ദേശങ്ങളും അനുസരിച്ച്, വിവിധ ആവശ്യങ്ങൾക്കായി ഈ വിസ ഉപയോഗിച്ച് രാജ്യത്തേക്ക് വരാവുന്നതാണ്.

പരിപാടികളിൽ പങ്കെടുക്കുക, ഉംറ നിർവഹിക്കുക, പ്രദർശനങ്ങളിലും സമ്മേളനങ്ങളിലും സംബന്ധിക്കുക, ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കുക തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. അതേസമയം, ഇന്ത്യക്കാർക്ക്  ഓൺഅറൈവൽ ടൂറിസം വിസ ലഭ്യമല്ല.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!