’11 മണിക്ക് ശേഷം ഡിജെ വേണ്ട!’; കൊച്ചിയിലെ രാത്രി പാർട്ടികൾക്ക് കടിഞ്ഞാൺ ഇടാൻ പോലീസ്

News Desk
1 Min Read

കൊച്ചി: സംസ്ഥാനത്ത് ആഘോഷങ്ങളുടെ മറവിൽ നടക്കുന്ന ഡിജെ പാർട്ടികളിൽ കടുത്ത നിയമലംഘനങ്ങളും അനിയന്ത്രിതമായ ലഹരി ഇടപാടുകളും വ്യാപകമാകുന്ന പശ്ചാത്തലത്തിൽ കർശന നടപടികളുമായി കൊച്ചി സിറ്റി പൊലീസ്.

രാത്രി 11 മണിക്ക് ശേഷം പഞ്ചനക്ഷത്ര ഹോട്ടലുകളിലടക്കം നഗരത്തിൽ ഒരുതരത്തിലുള്ള ഡിജെ പാർട്ടികളും അനുവദിക്കില്ലെന്ന ചട്ടം കർശനമായി നടപ്പാക്കാനാണ് പൊലീസിന്റെ തീരുമാനം. നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലായ റാഡിസൺ ബ്ലൂവിൽ പ്രവർത്തിക്കുന്ന ലുമോ നോക്സ് എന്ന പബ്ബിൽ പുലർച്ചെ മൂന്ന് മണി വരെ അനധികൃതമായി പാർട്ടി നടത്തിയതിന് പബ്ബിനെതിരായ സമഗ്ര റിപ്പോർട്ട് പൊലീസ് ഉടൻ എക്സൈസിന് കൈമാറും.

നഗരത്തിന്റെ രാത്രിജീവിതത്തിന് മാറ്റ് കൂട്ടാന്‍ അരങ്ങേറുന്ന പല ഡിജെ പാർട്ടികളും അനധികൃത മദ്യ-ലഹരി വിൽപ്പനയുടെയും അക്രമങ്ങളുടെയും കേന്ദ്രങ്ങളായി മാറുന്നുവെന്ന ഇന്റലിജൻസ് മുന്നറിയിപ്പുകൾക്ക് പിന്നാലെയാണ് കൊച്ചി സിറ്റി പൊലീസ് പരിശോധന കർശനമാക്കിയത്. കടവന്ത്രയിലെ പഞ്ചനക്ഷത്ര ഹോട്ടലായ റാഡിസൺ ബ്ലൂവിലെ ലുമോ നോക്സ് എന്ന പബ്ബിൽ വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലർച്ചെയുമായിട്ടായിരുന്നു പൊലീസ് മിന്നൽ പരിശോധന നടത്തിയത്. യാതൊരുവിധ മുൻകൂർ അനുമതിയുമില്ലാതെ പുലർച്ചെ മൂന്ന് മണി വരെ ഇവിടെ ഡിജെ പാർട്ടി സംഘടിപ്പിച്ചിരുന്നുവെന്ന് പരിശോധനയിൽ കണ്ടെത്തി.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!