‘നീ പോയെന്ന് വിശ്വസിക്കാനാകുന്നില്ല…’; സുഹൃത്തിന്റെ വിയോഗത്തില്‍ വൈകാരിക കുറിപ്പുമായി വ്ളോഗർ ഉബൈദ്

News Desk
1 Min Read

കൊച്ചി: തന്റെ ക്യമറാമാനും സുഹൃത്തുമായിരുന്ന ഫര്‍ഹാന്റെ അപ്രതീക്ഷിത മരണത്തില്‍ വൈകാരിക കുറിപ്പുമായി വ്ളോഗർ ഉബൈദ്. ഇന്‍സ്റ്റഗ്രാമിലാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഫര്‍ഹാന്റെ മരണം വിശ്വസിക്കാനാകുന്നില്ലെന്ന് ഉബൈദ് കുറിച്ചു.

ഫര്‍ഹാനെ പരിചയപ്പെട്ടതിനെ സംബന്ധിച്ചും അദ്ദേഹവുമായി ഉണ്ടായിരുന്ന വൈകാരിക അടുപ്പത്തെക്കുറിച്ചും ഉബൈദ് പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. ഒന്നര വര്‍ഷത്തോളം ഫര്‍ഹാനുമൊത്തായിരുന്നു ഉബൈദ് പ്രവര്‍ത്തിച്ചിരുന്നത്.

സുഹൃത്തിന്റെ വ്യക്തി ജീവിതത്തെ കുറിച്ച് കൂടുതല്‍ ചോദിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ഉബൈദ് ഫര്‍ഹാന്റെ പ്രണയബന്ധത്തെ കുറിച്ചുള്ള സൂചനകള്‍ പോസ്റ്റില്‍ ഫങ്കുവെച്ചിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് പൊലീസില്‍ നിന്ന് ലഭിച്ച പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് തനിക്കറിയാവുന്നത്.

കുടുതല്‍ സത്യങ്ങള്‍ പുറത്തുവരേണ്ടതുണ്ട്. ആ സത്യം അറിയുന്നതുവരെ ഫര്‍ഹാന്റെ കുടുംബത്തോടൊപ്പം താനുണ്ടാകുമെന്നും ഉബൈദ് പറഞ്ഞു. ഫര്‍ഹാന്റെ സ്വപ്‌നങ്ങളെ കുറിച്ചും ബിസിനസ് തുടങ്ങണമെന്ന ആഗ്രഹത്തെക്കുറിച്ചും സൂചിപ്പിച്ച അദ്ദേഹം ഇത്ര വേഗത്തിലുള്ള ഫര്‍ഹാന്റെ വിയോഗത്തിലെ ദുഃഖവും തുറന്നെഴുതുന്നുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!