പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 16 വർഷവും ഒരു മാസവും കഠിനതടവ്

News Desk
1 Min Read

കോഴിക്കോട്: ഒൻപത് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വർഷവും ഒരു മാസവും കഠിനതടവും 35,000 രൂപ പിഴയും വിധിച്ച് കോടതി. നാദാപുരം പോക്‌സോ കോടതി ജഡ്ജി ദേവൻ കെ. മേനോനാണ് ശിക്ഷ വിധിച്ചത്. ഏറാമല പഞ്ചായത്തിലെ കുറിഞ്ഞാലിയോട് സ്വദേശിയെയാണ് കോടതി ശിക്ഷിച്ചത്.

കഴിഞ്ഞ വർഷം ഡിസംബർ 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടർന്നുള്ള ദിവസവും കുട്ടിയെ ഭീഷണിപ്പെടുത്തി വീട്ടിലെത്തിച്ച് പീഡിപ്പിച്ചതായാണ് പ്രോസിക്യൂഷൻ കേസ്.

എടച്ചേരി പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. എസ്.ഐ കെ. രാജേഷിന്റെയും എ.എസ്.ഐ ഷീനയുടെയും നേതൃത്വത്തിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു.

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി. കേസിൽ 11 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
..

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!