കോവളം സ്പാ പീഡനക്കേസ്: 16കാരിയെ സ്പാ നടത്തിപ്പുകാർക്ക് വിറ്റത് അഞ്ച് ലക്ഷം രൂപയ്ക്ക്

News Desk
1 Min Read

തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ ന്യൂസ് മലയാളത്തിന്. ലൈംഗിക ചുഷണത്തിന് ഇരയായ പതിനാറുകാരിയെ സ്പാ നടത്തിപ്പുകാർക്ക് വിറ്റത് അഞ്ച് ലക്ഷം രൂപയ്ക്ക് എന്ന് ബാങ്ക് രേഖകൾ.

പെൺകുട്ടിയുടെ ഇളയമ്മയുടെ ഭർത്താവിന്റെ ബാങ്ക് രേഖയിൽ നിന്നാണ് എസ്ഐടിക്ക് നിർണായക വിവരം കിട്ടിയത്. കേസിൽ അറസ്റ്റിലായ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിന് കൂടുതൽ സ്പാകളിൽ പങ്കാളിത്തമുണ്ടെന്നും എസ്ഐടി കണ്ടെത്തി. കോവളത്തെ ഹീലിങ് ഹാൻഡ്സ് എന്ന സ്ഥാപനത്തിലും അനുരൂപിന് ഓഹരി ഉണ്ടെന്നാണ് കണ്ടെത്തൽ.വാർത്താ ലേഖനങ്ങൾ

അതേസമയം, അനുരൂപിന്റെ അടുത്ത സുഹൃത്തും കേസിലെ പ്രതിയുമായ ഹെൽത്ത് ഇൻസ്പെക്ടർ മായയെ കഴിഞ്ഞ ദിവസം ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. അറസ്റ്റ് വിവരം പൊലീസ് രേഖാമൂലം അറിയിച്ചതോടെയാണ് പഞ്ചായത്തിന്റെ തീരുമാനം. സ്പാ നടത്തിപ്പിൽ മായയ്ക്ക് നിർണായക പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. നഗരൂർ ആരോഗ്യകേന്ദ്രത്തിലെ താൽക്കാലിക ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറാണ് വി. മായ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!