ന്യൂഡല്‍ഹി: ഇന്ത്യ സഖ്യത്തിന്റെ ‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’ (വോട്ട് സംരക്ഷിക്കൂ, രാജ്യം സംരക്ഷിക്കൂ) റാലി ഇന്ന്. ന്യൂഡല്‍ഹിയിലെ രാംലീല മൈതാനിയിലാണ് റാലി നടക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രചാരണ പരിപാടിയുടെ ഭാഗമായാണ് കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ വന്‍ റാലി സംഘടിപ്പിക്കുന്നത്.
വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ക്കും വോട്ട് ചോര്‍ച്ചക്കുമെതിരെ നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമാണിത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെയും പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും, വോട്ടര്‍ പട്ടികയില്‍ (പരിശോധനയിലും മറ്റും) വ്യാപകമായി പേരുകള്‍ ഒഴിവാക്കപ്പെട്ടതിലുമുള്ള പ്രതിഷേധം രാംലീല മൈതാനിയില്‍ കത്തിപ്പടരും.
..
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
