ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം;ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരുക്കേറ്റു   

News Desk
0 Min Read

ബത്തേരി: പനമരം അഞ്ചുകുന്ന് ഡോക്ടര്‍പടിക്കു സമീപം ശനിയാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കെല്ലൂര്‍ കാപ്പുംകുന്ന് കൈപ്പുള്ളില്‍ അര്‍ജുന്‍(20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ചാലുകുന്ന് സ്വദേശി ആദിത്യന് പരുക്കേറ്റു.

രാത്രി ഒന്‍പതു മണിയോടെയാണ് സംഭവം. ഇവര്‍ സഞ്ചരിച്ച ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ബൈക്ക് മറ്റേതെങ്കിലും വാഹനത്തില്‍ തട്ടി മറിഞ്ഞതാണോയെന്നത് പൊലിസ് അന്വേഷിച്ചു വരികയാണ്.

…

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!