കുഞ്ഞാലിക്കുട്ടിക്ക് 3 സ്വകാര്യവാഹനങ്ങളിൽ ഔദ്യോഗിക വാഹനത്തിന്റെ നമ്പർപ്ലേറ്റ്; 5 മന്ത്രിമാർക്ക് അനുമതി

News Desk
1 Min Read

തിരുവനന്തപുരം: സ്വകാര്യവാഹനം ഔദ്യോഗികവാഹനമായി ഉപയോഗിക്കാൻ അനുമതി തേടിയത് 5 മന്ത്രിമാർ. ഇവർക്കെല്ലാം സർക്കാർ അനുമതി നൽകി. മന്ത്രി കെ.എം.ഷാജി സ്വകാര്യവാഹനം ഔദ്യോഗികവാഹനമായി ഉപയോഗിച്ചതു വിവാദമായിരുന്നു. ആ സമയത്ത് അദ്ദേഹം സ്വകാര്യവാഹനത്തിൽ നമ്പർപ്ലേറ്റ് പതിക്കാനുള്ള അനുമതി വാങ്ങിയിരുന്നില്ല. പിന്നീട് ഷാജിയുടെ അപേക്ഷയിൽ തീരുമാനമെടുത്തെന്നു പൊതുഭരണവകുപ്പ് വ്യക്തമാക്കി. 

മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിക്ക് 3 സ്വകാര്യവാഹനങ്ങളിൽ ഔദ്യോഗികവാഹനത്തിന്റെ നമ്പർപ്ലേറ്റ് പതിച്ച് ഉപയോഗിക്കാൻ പൊതുഭരണവകുപ്പ് ഉത്തരവിറക്കി. ഔദ്യോഗിക നമ്പർപ്ലേറ്റ് വച്ച് വാഹനം ഉപയോഗിക്കാമെങ്കിലും ഇന്ധനച്ചെലവും അറ്റകുറ്റപ്പണി ഉൾപ്പെടെയുള്ള മറ്റു ചെലവുകളും സർക്കാർ വഹിക്കില്ല.

കുഞ്ഞാലിക്കുട്ടിക്കു പുറമേ, മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.ഇ.അബ്ദുൽ ഗഫൂർ, പി.കെ.ബഷീർ, കെ.എം.ഷാജി എന്നിവരുടെ അപേക്ഷകളിലാണു സർക്കാർ തീരുമാനമെടുത്തതെന്ന് വിവരാവകാശനിയമപ്രകാരമുള്ള ചോദ്യത്തിനു പൊതുഭരണവകുപ്പ് മറുപടി നൽകി. മന്ത്രി യാത്രചെയ്യുമ്പോൾ മാത്രമേ സ്വകാര്യവാഹനത്തിൽ ഔദ്യോഗിക നമ്പർ പ്ലേറ്റ് സ്ഥാപിക്കാവൂ.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!