റിയാദിൽ പ്രവാസികൾക്കായി വീണ്ടും ഓപ്പൺ ഹൗസ്: രണ്ടാം ഘട്ടം 29 ന്; പരാതികൾ നേരിട്ടറിയിക്കാനും അംബാസഡറെ നേരിൽ കാണാനും അവസരം

malayalampress
1 Min Read

റിയാദ്: റിയാദ് ഇന്ത്യന്‍ എംബസിയില്‍ ഇന്ത്യന്‍ പ്രവാസികളുടെ പരാതികള്‍ പരിഹരിക്കാന്‍ സഹായങ്ങള്‍ക്കായി ഉദ്യോഗസ്ഥരുമായി സംവദിക്കാൻ വീണ്ടും അവസരം. ഇതിനായി ഈ മാസം 29 ന ഓപ്പൺ ഹൗസ് വീണ്ടും അരങ്ങേറും. ഓൺലൈൻ വഴി രജിസ്റ്റർ ചെയ്തവർക്ക് മാത്രമായിരിക്കും പ്രവേശനം. ഡിപ്ലോമാറ്റിക് പരിസരത്തെ എംബസി പരിസരത്ത് വൈകുന്നേരം മൂന്നു മുതല്‍ അഞ്ചുവരെയാണ് ഓപണ്‍ ഹൗസ് നടക്കുന്നത്.

ഒക്ടോബർ 29 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ അഞ്ച് വരെ റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടേഴ്സിലുള്ള ബി-1, റൗണ്ട്എബൗട്ട് 1-ലെ ഇന്ത്യൻ എംബസി പരിസരത്താണ് ഓപ്പൺ ഹൗസ് നടക്കുന്നത്. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് എംബസി അറിയിച്ചു.

ഇന്ത്യക്കാര്‍ക്ക് ലേബര്‍, കോണ്‍സുലാര്‍ പ്രശ്‌നങ്ങളും പരാതികളും അംബാസഡറോടും എംബസി ഉദ്യോഗസ്ഥരോടും നേരിട്ടുപറയാനും സഹായങ്ങള്‍ ആവശ്യപ്പെടാനും സൗകര്യമുണ്ടാകും. എന്നാല്‍ പാസ്‌പോര്‍ട്ട് ഇഷ്യു ചെയ്യല്‍, അറ്റസ്‌റ്റേഷന്‍ തുടങ്ങിയ സാധാരണ കോണ്‍സുലാര്‍ സര്‍വീസുകള്‍ ഇവിടെ സ്വീകരിക്കില്ലെന്നും അതിന് നിലവിലെ സംവിധാനങ്ങള്‍ തന്നെ ഉപയോഗിക്കണമെന്നും എംബസി അറിയിച്ചു. ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക.

ഈ മാസം ഒന്നിന് നടന്ന ഓപ്പൺ ഹൗസിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വിവിധ വിഷയങ്ങളിൽ പരാതിയുമായി ഇന്ത്യക്കാരെത്തിയിരുന്നു. ഇത് വൻ വിജയമായതിനു പിന്നാലെയാണ് വീണ്ടും അവസരം ഒരുക്കുന്നത്. തൊഴിൽപരമായും മറ്റ് മേഖലകളിലും നേരിടുന്ന പ്രശ്നങ്ങൾ ഇടനിലക്കാരില്ലാതെ അംബാസഡറുടെയും എംബസിയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽ നേരിട്ട് കൊണ്ടുവരാനുള്ള അവസരമാണ് ഓപ്പൺ ഹൗസിലൂടെ ലഭിക്കുന്നത്. രജിസ്റ്റർ ചെയ്യാൻ ക്ലിക് ചെയ്യുക 👉 എംബസി ഓപ്പൺ ഹൗസ് 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!