ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം കഴിഞ്ഞ 10 വർഷത്തിനിടെ 57 ശതമാനം വർധിച്ചെന്ന് രാജ്യ സഭയിൽ അവതരിപ്പിച്ച കണക്കുകൾ സൂചിപ്പിക്കുന്നു. രാജ്യത്ത് പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം 2015ലെ 1,31,489ൽ നിന്ന് 2022ൽ 2,25,620 ആയി ഉയർന്നു. എന്നാൽ 2024ൽ ഇത് 2,06,378 ആയി നേരിയ തോതിൽ കുറഞ്ഞു.
ലോകത്തിലെ പ്രമുഖ സാമ്പത്തിക ശക്തികൾക്കിടയിൽ, 2015നും 2024നും ഇടയിൽ ഇന്ത്യക്കാരുടെ പൗരത്വം ഉപേക്ഷിക്കൽ നിരക്ക് വാർഷിക കണക്കനുസരിച്ച് ജനസംഖ്യയിൽ ദശലക്ഷത്തിൽ 97 മുതൽ 158 പേർ വരെ എന്ന പരിധിയിൽ നിലനിന്നു.
ഇതിനു വിപരീതമായി, യു.എസിൽ ഈ നിരക്ക് ദശലക്ഷത്തിൽ 7 മുതൽ 19 പേർ വരെയും, യു.കെയിൽ ഇത് 6 മുതൽ 12 പേർ വരെയുമായിരുന്നു. 2019നും 2023 ജൂണിനും ഇടയിൽ, ഇന്ത്യക്കാർ പുതിയ പൗരത്വം നേടുന്നതിൽ മുന്നിൽ നിൽക്കുന്ന ആദ്യ മൂന്ന് രാജ്യങ്ങൾ യു.എസ്, കാനഡ, ആസ്‌ട്രേലിയ എന്നിവയാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
