നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കള്‍ അറസ്റ്റില്‍

News Desk
1 Min Read

കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ അറസ്റ്റില്‍. വയല്‍ക്കര സ്വദേശി ഷിജിന്‍, ഭാര്യ അഞ്ജന എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

പോസ്റ്റ്മോര്‍ട്ടത്തില്‍ അസ്വാഭാവികത തോന്നി പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഷിജിന്‍ കുഞ്ഞിനെ ക്രൂരമായി മര്‍ദിക്കാറുണ്ടായിരുന്നു എന്ന് ഭാര്യ പോലീസിന് മൊഴി നല്‍കിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ സ്ഥിരം മദ്യപാനിയായ ഷിജിന്‍ കുഞ്ഞിനെ നിരന്തരം മര്ദിച്ചിരുന്നുവെന്ന് കണ്ടെത്തി. മര്‍ദന വിവരം മറച്ചുവെച്ചതാണ് അഞ്ജനക്കെതിരായ കുറ്റം.

2025 ഒക്ടോബര്‍ ഒന്നിനാണ് കുഞ്ഞ് മരിച്ചത്. കുട്ടി വിളിച്ചിട്ട് എഴുന്നേല്‍ക്കുന്നില്ലെന്നും മൂക്കില്‍ നിന്നും കഫം വരുന്നുവെന്നും പറഞ്ഞാണ് മാതാപിതാകള്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ചികിത്സയിലിരിക്കെ കുഞ്ഞ് മരിക്കുകയായിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!