റിയാദ്: റിയാദിൽ ലൈല അഫ്‌ലാജിൽ പാലക്കാട്, മണ്ണാർക്കാട്,തെങ്കര പറശ്ശേരിയിലെ കാപ്പിൽ ഉമ്മർ(41) ഹൃദയാഘാതം മൂലം അന്തരിച്ചു.20 വർഷത്തോളമായി പ്രവാസിയായ ഇദ്ദേഹം ബക്കാല ജീവനക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു .
പരേതനായ കാപ്പിൽ അബു,ഫാത്തിമ എന്നിവർ മാതാപിതാക്കളാണ്.ജസീല ഭാര്യയും,നിദ ഫാത്തിമ,മുഹമ്മദ് നഹീം,മുഹമ്മദ് നസൽ എന്നിവർ മക്കളുമാണ്
മയ്യിത്ത് നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങളുമായി റിയാദ് കെഎംസിസി വെൽഫെയർ വിങ്ങ് ചെയർമാൻ റഫീഖ് പുല്ലൂർ.,മുസ്തഫ വേളൂരാൻ, ലൈലാ അഫ്‌ലാജ് കെഎംസിസി നേതാക്കളായ നാസർ കൊടുവള്ളി,മുസ്തഫ,അറ്റോർണിയായ ഹംസ എന്നിവർ രംഗത്തുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
