ഫിനാൻസ് ഇൻഫ്ലുവൻസർ ഹരീഷ് ജീവനൊടുക്കിയ സംഭവം: യുട്യൂബർ ജേസൺ സാമുവൽ അറസ്റ്റിൽ

News Desk
0 Min Read

ചെന്നൈ: പ്രമുഖ ഫിനാൻസ് ഇൻഫ്ലുവൻസർ വി.ഹരീഷ് (27) വാടക വീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ യുട്യൂബർ ജേസൺ സാമുവൽ അറസ്റ്റിലായി. സൈബർ ആക്രമണത്തെ തുടർന്നാണു മരണമെന്നു പരാതിയുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള തർക്കത്തെ തുടർന്നു ജേസൺ അപകീർത്തികരമായ വിഡിയോ പോസ്റ്റ് ചെയ്യുകയും ഓൺലൈൻ വഴി ഭീഷണിപ്പെടുത്തുകയും ചെയ്തതായി പിതാവ് നൽകിയ പരാതിയിൽ ആരോപിക്കുന്നു.

പുതുച്ചേരി സ്വദേശിയായ ഹരീഷിന്റെ ‘ഫിനാൻസ് വിത്ത് ഹരീഷ്’ എന്ന ഇൻസ്റ്റഗ്രാം ചാനൽ പ്രശസ്തമായിരുന്നു. ചാനലിന് പത്തു ലക്ഷത്തിലധികം ഫോളോവേഴ്സുണ്ടായിരുന്നു. എന്നാൽ ചട്ടലംഘനങ്ങൾ നടത്തിയെന്ന പരാതിയെ തുടർന്നു കഴിഞ്ഞ മാസം അവ നീക്കം ചെയ്തു. സമൂഹമാധ്യമങ്ങളിലെ അധിക്ഷേപമാണ് കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് ആരോപണം. 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!