മരിച്ചവരുടെ പെന്‍ഷന്‍ തട്ടിയെടുത്തു; സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കി

News Desk
1 Min Read

പാലക്കാട്: മരിച്ചവരുടെ പെന്‍ഷന്‍ തട്ടിയെടുത്ത സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി. പാലക്കാട് ശ്രീകൃഷ്ണപുരം പഞ്ചായത്ത് പതിനൊന്നാം വാര്‍ഡിലെ രണ്ട് പേരുടെ പെന്‍ഷന്‍ തുകയാണ് സിപിഎം മണ്ണമ്പറ്റ ബ്രാഞ്ച് സെക്രട്ടറി സത്യനാരായണന്‍ തട്ടിയെടുത്തത്. തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ ഇയാളെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി.

കൃഷ്ണന്‍കുട്ടി പണിക്കര്‍, നാരായണ ഗുപ്തന്‍ എന്നിവരുടെ പെന്‍ഷന്‍ തുകയാണ് സത്യനാരായണന്‍ തട്ടിയെടുത്തത്. കൃഷ്ണന്‍ കുട്ടി പണിക്കര്‍ ജൂലൈ ആദ്യ വാരത്തിലും നാരായണ ഗുപ്തന്‍ ഓഗസ്റ്റിലും മരണപ്പെട്ടതാണ്. ഇവരുടെ സെപ്റ്റംബര്‍ മാസം വരെയുള്ള തുക സത്യനാരായണന്‍ തട്ടിയെടുക്കുകയായിരുന്നു. വ്യാജ ഒപ്പിട്ട് ഇവര്‍ തുക കൈപ്പറ്റിയതായി കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. സത്യനാരായണനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!