ദമാം വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തിൽ കൊല്ലപ്പെട്ടത് യു.പി സ്വദേശി

malayalampress
1 Min Read

ദമാം: ദമാം എയർപോർട്ടിനു നേരെയുണ്ടായ ഹൂത്തി ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരനെ തിരിച്ചറിഞ്ഞു. ഉത്തർപ്രദേശ് ഗോരഖ്പൂർ സ്വദേശിയായ കമലേഷ്‌പൂർ പാണ്ഡെ (37) യാണ് കൊല്ലപ്പെട്ടത്.

ദമാം എയർപോർട്ട് ഗ്രൗണ്ട് സ്റ്റാഫ് ആയി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. അച്ഛൻ: ഹരിശ്ചന്ദ്ര പാണ്ഡെ, അമ്മ: ഷൈല ദേവി, ഭാര്യ : സുനിത പാണ്ഡെ.

അതേസമയം, സഊദി അറേബ്യ ലക്ഷ്യമാക്കി വിക്ഷേപിച്ച 9 ഡ്രോണുകൾ തടയുകയും നശിപ്പിക്കുകയും ചെയ്തതായി യമനിലെ നിയമസാധുതയെ പിന്തുണയ്ക്കുന്ന സഖ്യസേന’യുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലിക്കി ഇന്ന് (വ്യാഴാഴ്ച) അറിയിച്ചു.

കിഴക്കൻ പ്രവിശ്യയിൽ വെച്ച് 4 ഡ്രോണുകളും, റിയാദ്, മദീന മേഖലകൾ ലക്ഷ്യമാക്കി വന്ന 5 ഡ്രോണുകളും തടയുകയും നശിപ്പിക്കുകയും ചെയ്തതായി ഔദ്യോഗിക വക്താവ് വ്യക്തമാക്കി. മദീന, കിഴക്കൻ മേഖലകളിൽ വെച്ച് 5 ഡ്രോണുകളും, തെക്കൻ മേഖല ലക്ഷ്യമാക്കി വിക്ഷേപിച്ച ഒരു ഡ്രോണും തടയുകയും നശിപ്പിക്കുകയും ചെയ്തതായി ‘യമനിലെ നിയമസാധുതയെ പിന്തുണയ്ക്കുന്ന സഖ്യസേന’യുടെ വക്താവ് അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!