ബംഗളൂരു: ബംഗളൂരുവില്‍ നിര്‍മാണത്തിലിരുന്ന ബഹുനില റസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് തൊഴിലാളികള്‍ക്ക് പരുക്കേറ്റു. അലാവുദീന്‍, സൂരജ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ബംഗളൂരുവിലെ പുലകേശിനഗറില്‍ ഇന്നലെ രാവിലെയാണ് സ്ഫോടനമുണ്ടായത്.
കെട്ടിടത്തിന്റെ നാലാം നിലയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തെത്തുടര്‍ന്ന് ഭീകരവിരുദ്ധ സേന (എടിഎസ്), ഇന്റേണല്‍ സെക്യൂരിറ്റി ഡിവിഷന് (ഐഎസ്ഡി), ബോംബ് സ്ക്വാഡ് എന്നിവരില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ പുലകേശിനഗര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഫോടനത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനായിട്ടില്ല.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
