പൊതുസമൂഹത്തിൽ രാഹുൽ ഈശ്വറിന് ഉണ്ടായിരുന്ന അംഗീകാരവും വാക്കുകൾക്കുണ്ടായിരുന്ന വിലയും ബിഗ് ബോസ് വീട്ടിൽ എത്തിയതോടെ നഷ്ടപ്പെടുത്തിയെന്ന് സംവിധായകനും ബിഗ് ബോസ് മുൻ വിജയിയുമായ അഖിൽ മാരാർ. രാഹുൽ ഈശ്വറിനോട് മറ്റ് മത്സരാർഥികൾ പെരുമാറുന്ന രീതി കണ്ട് തനിക്ക് വിഷമം തോന്നിയെന്നും പൊതുസമൂഹത്തിൽ അറിയപ്പെടുന്ന ഒരാൾ ഇത്തരത്തിൽ അവഹേളിക്കപ്പെടേണ്ട ആളല്ലെന്നും ജിഞ്ചർ മീഡിയക്കു വേണ്ടി നടത്തുന്ന യൂട്യൂബ് വിശകലത്തിനിടെ അഖിൽ മാരാർ പറഞ്ഞു.
”കഴിഞ്ഞ വീക്കിൽ ഇത്രയും പേർ എവിക്റ്റായിപ്പോയി, രാഹുൽ ഈശ്വറിന്റെ കളിപ്പാവകളാണ് എന്ന് പറഞ്ഞതിനു ശേഷം, രാഹുൽ ഈശ്വറിനോട് റിയാക്‌ട് ചെയ്യുമെന്നും, അദ്ദേഹവുമായി ബന്ധപ്പെട്ട കണ്ടെന്റുകൾ വരുമെന്നും പലരും പറഞ്ഞു. വിക്കി തഗ്ഗിനോട് ഒരു പത്തു പ്രാവശ്യം കൺഫഷൻ റൂമിൽ വിളിച്ചിരുത്തിയിട്ട്, വിക്കി ഗെയിം കളിക്കണം, ഗെയിം കളിക്കണം എന്നൊക്കെ ബിഗ് ബോസും ലാലേട്ടനും പറഞ്ഞു. ഇത്രയേറെ കാര്യങ്ങൾ ചെയ്തിട്ടും, ഹൗസിൽ നിന്ന് കൂട്ട ഒഴിവാക്കൽ നടന്നിട്ടും, ഇവർക്ക് ഇത് മനസിലാകുന്നില്ല. ഒരു റിയൽ ബിഗ് ബോസ് ഗെയിമിലേക്ക് ഇവർ വരുന്നില്ല, ചോദ്യങ്ങൾ ചോദിക്കുന്നില്ല. ആ ഒരു വലിയ പ്രശ്‌നം നമ്മൾ കാണുന്നുണ്ട്. സ്‌പൂൺ ഫീഡ് ചെയ്‌ത്, സ്‌പൂൺ ഫീഡ് ചെയ്‌ത് ഈ ഷോയെ കുളമാക്കുകയാണ്”, അഖിൽ മാരാർ പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
