അബുദാബി: സമൂഹമാധ്യമങ്ങളിലൂടെ മറ്റുള്ളവരെ അധിക്ഷേപിക്കുകയോ അപകീർത്തിപ്പെടുത്തുകയോ ചെയ്താൽ തടവും 5 ലക്ഷം ദിർഹം (1.29 കോടി രൂപ) വരെ പിഴയും ശിക്ഷ. സൈബർ സുരക്ഷാ ബോധവൽക്കരണ മാസത്തിന്റെ ഭാഗമായി ദുബായ് പൊലീസുമായും ദുബായ് ഇലക്ട്രോണിക് സെക്യൂരിറ്റി സെന്ററുമായും ചേർന്നാണ് പ്രചാരണം.
ഓൺലൈൻ അധിക്ഷേപത്തിന് 2.5 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയോ തടവോ രണ്ടും കൂടിയോ ലഭിക്കും. ഔദ്യോഗിക ചുമതല നിർവഹിക്കുന്ന ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചാൽ ശിക്ഷ കടുക്കും.
സമൂഹമാധ്യമങ്ങൾ മാന്യമായ സംവാദത്തിനും ക്രിയാത്മക അഭിപ്രായപ്രകടനത്തിനും ഉപയോഗിക്കണമെന്ന് അധികൃതർ ആഹ്വാനം ചെയ്തു. സൈബർ കുറ്റകൃത്യങ്ങൾ, ഓൺലൈൻ തട്ടിപ്പുകൾ, നിർമിതബുദ്ധിയുടെ ദുരുപയോഗം എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണവും നടക്കുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
