യമനിലെ സൈനിക ക്യാമ്പിന് നേരെ ഹൂതി ആക്രമണം: 53 പേർ കൊല്ലപ്പെട്ടു

News Desk
0 Min Read

ഏഡൻ: യെമൻ സർക്കാരിന്റെ സൈനിക ക്യാമ്പിൽ ഹൂതി ആക്രമണം. 53 കൊല്ലപ്പെട്ടതായാണ് വിവരം. ഇരുന്നൂറിലധികംപേർക്ക് ആക്രമണത്തിൽ പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. മൂന്ന് ബലിസ്റ്റിക് മിസൈലുകൾ പതിച്ചു. എന്നാൽ ആക്രമണത്തെക്കുറിച്ച് ഔദ്യോ​ഗിക സ്ഥിരീകരണങ്ങളുണ്ടായിട്ടില്ല.

തെക്കൻ യെമനിലെ അൽ-അലാം സൈനിക ക്യാമ്പിനു നേരെയാണ് ആക്രമണമുണ്ടായത്. ഷബ്വ ഗവർണറേറ്റിലുള്ള ക്യാമ്പിൽ പരിശീലന പരിപാടി നടക്കുന്നതിനിടെയായിരുന്നു ആക്രമണം.

സംഭവസ്ഥലത്തുനിന്നുള്ളതെന്ന് അവകാശപ്പെട്ട് നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പരിക്കേറ്റവരെയും രക്തം പുരണ്ട മൃതദേഹങ്ങളും ദൃശ്യങ്ങളിൽ കാണാം.

സൗദി സേനയുടെ നിയന്ത്രണത്തിലുള്ള ക്യാമ്പാണ് തങ്ങൾ ലക്ഷ്യമിട്ടതെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സരി ‘എക്സി’ൽ സ്ഥിരീകരിച്ചു

…..

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!