രാഹുൽ ഗാന്ധി വിയറ്റ്നാമിൽ?; സമരത്തിന് ആഹ്വാനം ചെയ്ത നേതാവ് ആഘോഷിക്കാൻ പോയെന്ന് ബിജെപി

News Desk
1 Min Read

ഡൽഹി: ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങൾക്ക് അവധി നൽകി രാഹുൽ ഗാന്ധി വിയറ്റ്നാമിലേക്ക് പോയെന്ന് റിപ്പോർട്ട്. ഇന്നലെ ഉച്ചയോടെ രാഹുൽ വിയറ്റ്നാം നഗരമായ ഹാനോയിലേക്ക് വിമാനം കയറിയെന്നാണ് റിപ്പോർട്ടുകൾ.

രാജ്യതലസ്ഥാനത്ത് പ്രക്ഷോഭം കത്തിയാളുന്നതിനിടെ രാഹുൽ ഗാന്ധി വിദേശത്തേക്ക് പോയതിനെപ്പറ്റി രൂക്ഷ പരിഹാസമാണ് ബിജെപി തൊടുക്കുന്നത്. സമരത്തിന് ആഹ്വാനം ചെയ്ത നേതാവ്, വിദേശത്ത് ആഘോഷത്തിലാണ് എന്ന രൂക്ഷ പരിഹാസവുമായി ബിജെപി രംഗത്തെത്തി. ഏറ്റവും നന്നായി ചെയ്യാനറിയുന്ന കാര്യത്തിലേക്ക് രാഹുൽ തിരിച്ചെത്തിയെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരിയുടെ പരിഹാസം. വിദേശത്ത് കുഴപ്പങ്ങളുണ്ടാക്കുന്ന കൂട്ടാളികളുമായി കൂടിക്കാഴ്ച നടത്തുകയാണോ രാഹുൽ എന്നും ഭണ്ഡാരിയുടെ ചോദ്യം. എന്നാൽ രാഹുൽ വിദേശത്താണെന്ന റിപ്പോർട്ടുകളോട് കോൺഗ്രസ് നേതാക്കൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അതേസമയം, കസ്റ്റഡിയിലുള്ള സിജെപി നേതാക്കളായ അശുതോഷ് റാങ്കെയുടേയും സൗരവ് ദാസിൻ്റേയും ജാമ്യത്തിൽ ഇതുവരേയും തീരുമാനമായില്ല. ഡൽഹി പൊലീസിന് എതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഇരുവരും അറിയിച്ചു. ഡൽഹി പൊലീസിലെ എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കാണ് എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരുടെ ചുമതല നല്‍കിയിരിക്കുന്നത്. സമാധാനാന്തരീക്ഷത്തിന് വെല്ലുവിളിയാകുന്ന ഒരു പരാമര്‍ശം പോലും ഒരു വര്‍ഷത്തേക്ക് പാടില്ലെന്ന ജാമ്യവ്യവസ്ഥ പ്രതിഷേധക്കാരെ നിശബ്ദമാക്കാനാണെന്നാണ് സിജെപിയുടെ ആക്ഷേപം. ജാമ്യത്തിനായി പീസ് ബോണ്ടിൽ ഒപ്പിടണമെന്ന പൊലീസ് നിർദേശത്തിന് എതിരെ ഐസ നേതാവ് നേഹ ബോറയും ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.
….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!