വാടക ചോദിച്ചതിന് അരുംകൊല; ബെംഗളൂരുവിൽ അഭിഭാഷകനെ വെടിവെച്ച് കൊലപ്പെടുത്തി

News Desk
0 Min Read

ബെംഗളൂരു: വാടക ചോദിച്ചതിന് അഭിഭാഷകനെ വെടിവെച്ചുകൊന്നു. വൈറ്റ്ഫീൽഡ് സ്വദേശി മഞ്ജുനാഥ് ആണ് കൊല്ലപ്പെട്ടത്. ബിഹാർ സ്വദേശിയായ പ്രതികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

ഡെലിവറി ജീവനക്കാരായ രണ്ടുപേരാണ് വാടകവീട്ടിൽ താമസിച്ചിരുന്നത്. ഏതാനും മാസങ്ങളായി വാടക മുടങ്ങിയിരുന്നു. ആ കുടിശ്ശിക ചോദിച്ചതിൽ പ്രകോപിതരായാണ് വീട്ടുടമസ്ഥന് നേരെ വെടിയുതിർത്തതെന്ന് പോലീസ് പറഞ്ഞു. പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
…

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!