കൊൽക്കത്തയിലേക്ക് പറന്ന എയർ ആംബുലൻസിന് ധാക്കയിൽ അടിയന്തര ലാൻഡിങ്; രോഗി മരിച്ചു

News Desk
1 Min Read

ധാക്ക: ത്രിപുരയിൽനിന്നു രോഗിയുമായി കൊൽക്കത്തയിലേക്ക് പറന്ന എയർ ആംബുലൻസിന് ബംഗ്ലദേശിൽ അടിയന്തര ലാൻഡിങ്. ഞായറാഴ്ച പറക്കുന്നതിനിടെ സാങ്കേതിക തകരാറിനെ തുടർന്ന് വിമാനത്തിന്റെ വാതിൽ ഭാഗികമായി തുറന്നതിനെ തുടർന്നാണ് പൈലറ്റ് അടിയന്തര ലാൻഡിങ്ങിനു അനുമതി തേടിയത്.

അനുമതി ലഭിച്ചതിനെ തുടർന്ന് ധാക്കയിലെ ഹസ്രത്ത് ഷാ ജലാൽ രാജ്യാന്തര വിമാനത്താവളത്തിൽ പ്രാദേശിക സമയം ഉച്ചയ്ക്ക് 1.40 ഓടെ വിമാനം ഇറങ്ങി. അതേസമയം, വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തെങ്കിലും വിമാനത്തിലുണ്ടായിരുന്ന രോഗി മരിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു.

അഞ്ജന ഭൗമിക് എന്ന 56 കാരിയെയാണ് വിമാനത്തിൽ കൊൽക്കത്തയിലേക്കു കൊണ്ടുപോയത്. എന്നാൽ എന്തായിരുന്നു അസുഖം എന്നതിനെ കുറിച്ചും മരണകാരണത്തെ കുറിച്ചുമുള്ള വിവരങ്ങൾ ലഭ്യമല്ല. വിമാനം ലാൻഡ് ചെയ്തതിനു പിന്നാലെ അഞ്ജനയെ ബംഗ്ലദേശിലെ കുർമിറ്റോള മൾട്ടി കെയർ സ്പെഷലൈസ്ഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എസ്‌കെബി ഇൻഫ്രാകോൺ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള വിമാനമാണ് സാങ്കേതിക തകരാറിനെത്തുടർന്ന് ബംഗ്ലദേശിൽ ഇറങ്ങിയത്.
 ….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!