കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ വീടിനടുത്തുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

News Desk
0 Min Read

തൃശൂർ: മാള പുത്തൻചിറയിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ വീടിനടുത്തുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻചിറ അമ്പൂക്കൻ വീട്ടിൽ ഷിജോയുടെ മകൻ ആന്റണി (12) ആണ് മരിച്ചത്. രാവിലെ 11 മണിമുതൽ വീട്ടിൽ നിന്നും കുട്ടിയെ കാണാതായിരുന്നു.

നാട്ടുകാരും പോലീസും ചേർന്ന് തെരച്ചിൽ നടത്തുന്നതിനിടെയാണ് രാത്രി സമീപത്തെ കുളത്തിൽ കുട്ടി മരിച്ചുകിടക്കുന്ന നിലയിൽ കണ്ടത്. മരണ കാരണം വ്യക്തമായിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തത വരുമെന്നാണ് പൊലീസിൻ്റെ പ്രതീക്ഷ. കുഴിക്കാട്ടുശ്ശേരി സെന്റ് മേരീസ് ജി.എസ്.എച്ച്.എസ്. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ആന്റണി. മാള പോലീസ് സംഭവം വിശദമായി അന്വേഷിക്കുമെന്ന് അറിയിച്ചു.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!