നജ്റാനിൽ ഹെലികോപ്റ്റർ തകർന്ന് ദുരന്തം; കൊല്ലപ്പെട്ടത് നാഷണൽ ഗാർഡ് പൈലറ്റുമാർ 

malayalampress
1 Min Read

നജ്റാൻ: സഊദിയിലെ യമൻ അതിർത്തി പ്രദേശമായ നജ്‌റാനിൽ സാങ്കേതിക തകരാറിനെത്തുടർന്ന് നാഷണൽ ഗാർഡ് ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ട രണ്ട് പൈലറ്റുമാരുടെ പേരുകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ സോഷ്യൽ മീഡിയ ഉപയോക്താക്കൾ പങ്കുവെച്ചു.

നജ്‌റാൻ മേഖലയിൽ ഹെലികോപ്റ്റർ തകർന്ന് അതിലുണ്ടായിരുന്നവർ വീരമൃത്യു വരിച്ചതായി സഖ്യസേന  പ്രഖ്യാപിച്ചതിനെത്തുടർന്ന്, നാഷണൽ ഗാർഡ് ഏവിയേഷനിലെ രണ്ട് ഉദ്യോഗസ്ഥരുടെ ചിത്രങ്ങളും പേരുകളും സോഷ്യൽ മീഡിയ ഉപയോക്താക്കൾ പങ്കുവെച്ചതോടൊപ്പം, അവർക്ക് വേണ്ടി പ്രാർത്ഥനകളും അനുശോചനങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു.

രണ്ട് ഉദ്യോഗസ്ഥരുടെ പേരുകൾ

മേജർ പൈലറ്റ് അലി ബിൻ ഇബ്രാഹിം ബിൻ തൽഹ, ലഫ്റ്റനന്റ് പൈലറ്റ് അബ്ദുൽ അസീസ് ബിൻ ഈദ് അൽ മസ്‌റാദി എന്നിവരാണ് അപകടത്തിൽപ്പെട്ട ഉദ്യോഗസ്ഥരെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ വ്യക്തമാക്കി. ഇവർക്ക് രക്തസാക്ഷി പദവി ലഭിക്കട്ടെയെന്നും, ഇവരുടെ കുടുംബങ്ങൾക്ക് ക്ഷമയും ആശ്വാസവും ലഭിക്കട്ടെയെന്നും അവർ പ്രാർത്ഥിച്ചു.

സഖ്യസേനയുടെ പ്രഖ്യാപനം

യമനിൽ നിയമാനുസൃത ഭരണകൂടത്തെ പുനഃസ്ഥാപിക്കുന്നതിനുള്ള സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലിക്കി, സഊദി അറേബ്യയിലെ നജ്‌റാൻ മേഖലയിൽ നാഷണൽ ഗാർഡ് മന്ത്രാലയത്തിന്റേതായ AH-6 നിരീക്ഷണ ഹെലികോപ്റ്റർ തകർന്നതായി അറിയിച്ചിരുന്നു. സാങ്കേതിക തകരാറിനെത്തുടർന്നാണ് അപകടം സംഭവിച്ചതെന്നും, ഇതിൽ ഉണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരും വീരമൃത്യു വരിച്ചതായും അദ്ദേഹം വ്യക്തമാക്കി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!