പതിനാറുകാരിയെ പീഡിപ്പിച്ച കേസ്: സ്പായുടെ ഉടമസ്ഥൻ ഹെൽത്ത് ഇൻസ്പെക്ടറെന്ന് സൂചന; അറസ്റ്റിലായത് ബിനാമി!

News Desk
1 Min Read

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായ സ്പാ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടേതെന്ന് വിവരം. അറസ്റ്റിലായത് ഇയാളുടെ ബിനാമിയെന്നും അന്വേഷണത്തില്‍ കണ്ടെത്തി. കേസില്‍ അന്വേഷണം വ്യാപിപ്പിച്ചു. ആന്ധ്രാ സ്വദേശിയായ പതിനാറ് വയസുകാരിക്ക് നേരെയാണ് സ്പായില്‍വെച്ച് ലൈംഗികാതിക്രമം നടന്നത്.

കേസിൽ സജിത്ത്, നിശാന്ത് എന്നീ രണ്ടുപേരാണ് അറസ്റ്റിലായിട്ടുള്ളത്. ഇതിൽ നിശാന്ത് നടത്തിയിരുന്ന സ്പാ യഥാർഥത്തിൽ ഒരു ഹെൽത്ത് ഇൻസ്പെക്ടറുടെ ഉടമസ്ഥതയിലുള്ളതാണെന്നും നിശാന്ത് അതിൽ ബിനാമിയായി പ്രവർത്തിക്കുകയായിരുന്നുവെന്നുമാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇത് സ്ഥിരീകരിക്കുന്ന സാമ്പത്തിക ഇടപാടുകളുടെ രേഖകളും പൊലീസ് പരിശോധിച്ചുവരികയാണ്.

കുറച്ചുമാസങ്ങൾക്ക് മുമ്പ് ആന്ധ്ര സ്വദേശിയായ പെൺകുട്ടിയെ അച്ഛന്റെ ബന്ധുവായ സ്ത്രീയും ഭർത്താവും ചേർന്നാണ് ഇവിടെ എത്തിച്ചത്. തുടർന്ന് മൂന്ന് സ്പാകളിലായി പതിനാറുകാരിയെ ജോലിക്ക് നിർത്തി. വിഴിഞ്ഞം ചപ്പാത്തുള്ള ‘കേരള ആയുർവേദ സ്പാ’, കോവളത്തുള്ള ‘ആയുർ കേരള’, ‘ഡ്രീം സ്പാ’ എന്നിവിടങ്ങളിലാണ് കുട്ടിയെ ജോലിക്ക് നിർത്തിയത്. ഈ മൂന്ന് സ്പാകളിൽവെച്ചും പെൺകുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായി. സ്പാ നടത്തിപ്പുകാരും അവിടെയെത്തിയ മറ്റ് ആളുകളും കുട്ടിയെ ഉപദ്രവിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാരായ മുഴുവൻ പേരെയും കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

…..

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!