എസ്കെഎസ്എസ് എഫ് എടക്കര മേഖല കമ്മിറ്റിക്ക് പുതിയ നേതൃത്വം

News Desk
1 Min Read

എടക്കര : എസ് കെ എസ് എസ് എഫ് എടക്കര മേഖല കൗൺസിൽ മീറ്റ് പാലത്തിങ്ങൽ മുഫീദുൽ ഉലൂം മദ്രസ്സയിൽ സംഘടിപ്പിച്ചു. ഇസ്ഹാഖ് ഫൈസി ചാമപ്പറമ്പ് ഉദ്ഘാടനം ചെയ്തു. ശമീർ ഫൈസി തണ്ണിക്കടവ് അധ്യക്ഷനായി. ഫാറൂഖ് ഫൈസി മണിമൂളി, അമനുല്ലാഹ് ദാരിമി, ശിഹാബ് ഫൈസി, എന്നിവർ സംസാരിച്ചു. ഹബീബ് ഫൈസി റിപ്പോർട്ടും നിസാം കെട്ടുങ്ങൽ കണക്കും അവതരിപ്പിച്ചു. റിട്ടേണിങ് ഓഫീസർ നാസർ മാസ്റ്റർ കരുളായിയുടെ നേതൃത്വത്തിൽ ഇലക്ഷൻ സമിതി ചെയർമാൻ ഉസ്മാൻ ഫൈസി കാരപ്പുറം പുതിയ കമ്മിറ്റി യെ പ്രഖ്യാപിച്ചു.

ശമീർ ഫൈസി തണ്ണിക്കടവ് പ്രസിഡന്റും, നിസാം കെട്ടുങ്ങൽ ജനറൽ സെക്രട്ടറിയും, നൗഷാദ് കുറുമ്പലങ്ങോട് ട്രഷററും, റാഷിദ്‌ മാസ്റ്റർ മൂത്തേടം വർക്കിംഗ്‌ സെക്രട്ടറിയുമായും കമ്മിറ്റി നിലവിൽ വന്നു.

ഹബീബ് ഫൈസി കരപ്പുറം, മുസ്തഫ ഫൈസി ചുങ്കത്തറ, നൗഫൽ പൊത്തുക്കല്ല് എന്നിവർ വൈസ് പ്രസിഡന്റ്മാരായും, മഹ്ബൂബ് മാസ്റ്റർ എടക്കര, അൻസ്വാർ ഫൈസി നാരോകാവ്, മുസ്തഫ കുറ്റിമുണ്ട എന്നിവർ ജോയിന്റ് സെക്രെട്ടറി മാരായും, നാസിഫ് ഫൈസി ചാമപ്പറമ്പ്, അൻസ്വാർ വെളുമ്പിയംപാടം, അഷ്‌റഫ്‌ ഉപ്പട, വിൻഷാദ് ഫൈസി മണക്കാട്, റാഫി എടക്കര, ഹുസൈൻ വെള്ളാരംകുന്ന്, അഷ്‌റഫ്‌ കുറുമ്പലങ്ങോട്, അനീസ് റഹ്മാൻ നാരോകാവ്, സഹീർ പൂവതിപൊയിൽ, സൽമാനുൽ ഫാരിസ് മുണ്ട, സജാദ് മണൽപ്പാടം, സിറാജ് ഫൈസി എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു.

പാതാർ മുഹമ്മദ്‌ ഫൈസി, സൈനുദ്ധീൻ ലത്തീഫി, ശംസുദ്ധീൻ ദാരിമി, ഫാളുലുദ്ധീൻ അൻവരി, ഹംസ ഫൈസി, തുടങ്ങിയ മുൻകാല നേതാക്കൾ പങ്കെടുത്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!