സഊദിയിലെ സംഘർഷം: വിമാനസർവീസുകൾ കൂട്ടത്തോടെ റദ്ദാക്കൽ; വലഞ്ഞ് പ്രവാസികൾ

News Desk
1 Min Read

കരിപ്പൂർ: റിയാദ് മേഖലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ ഇന്നത്തെ 22 വിമാന സർവീസുകൾ റദ്ദാക്കി. ഗൾഫ് നാടുകളിൽനിന്ന് കരിപ്പൂരിലെത്തേണ്ട 12 സർവീസുകളും കരിപ്പൂരിൽനിന്ന് പുറപ്പെടേണ്ട 10 സർവീസുകളാണ് റദ്ദാക്കിയത്. 

റാസൽഖൈമയിൽനിന്ന് പുലർച്ചെ 2.50ന് എത്തേണ്ട എയർ അറേബ്യ, രാവിലെ 6.25ന് ദമാമിൽനിന്നും ഉച്ചയ്ക്ക് 2.05ന് ജിദ്ദയിൽനിന്നും എത്തേണ്ട ഇൻഡിഗോ, രാവിലെ 6.55ന് റാസൽഖൈമയിൽനിന്നും 7.35ന് റിയാദിൽനിന്നും 9.15ന് ബഹ്‌റൈനിൽനിന്നും വൈകിട്ട് 6.35ന് ദമാമിൽനിന്നും ഏഴിന് അൽഐനിൽനിന്നും എത്തേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളും രാവിലെ 8.20നും വൈകിട്ട് 3.15നും റിയാദിൽ നിന്നെത്തേണ്ട ഫ്‌ളൈനാസ്, സൗദിയ എയർലൈൻസിന്റെ, രാവിലെ 8.55ന് എത്തേണ്ട റിയാദ്, വൈകിട്ട് 5.40ന് ജിദ്ദയിൽ നിന്നെത്തേണ്ട ആകാശ് എയർ എന്നീ സർവീസുകൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.

കരിപ്പൂരിൽനിന്ന് ഇന്ന് പുലർച്ചെ 3.30ന് പുറപ്പെടേണ്ട എയർ അറേബ്യയുടെ റാസൽഖൈമ, എയർ ഇന്ത്യ എക്സ്പ്രസിന്റെ രാവിലെ 8.35ന് പുറപ്പെടേണ്ട ദമാം, 10ന് പുറപ്പെടേണ്ട അൽഐൻ, രാത്രി 8.15ന് പുറപ്പെടേണ്ട റിയാദ്, 11.05ന് പുറപ്പെടേണ്ട ബഹ്റൈൻ വിമാനങ്ങളും ഫ്ലൈ നാസിന്റെ രാവിലെ 9.10നും വൈകിട്ട് 4.05നും റിയാദിലേക്ക് പുറപ്പെടേണ്ട വിമാനങ്ങളും രാവിലെ 9.55നുള്ള സൗദിയ എയർലൈൻസിന്റെ റിയാദ് വിമാനവും വൈകിട്ട് 6.45നുള്ള ആകാശ എയറിന്റെ ജിദ്ദ, വൈകിട്ട് 6.50നുള്ള ഇൻഡിഗോയുടെ ജിദ്ദ എന്നീ സർവീസുകളുമാണ് റദ്ദാക്കിയത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!