വീണ്ടും വലച്ച് സ്പൈസ് ജെറ്റ്; പുലര്‍ച്ചെ പുറപ്പെടേണ്ട വിമാനം വൈകുന്നു

News Desk
1 Min Read

കൊച്ചി : യാത്രക്കാരെ വീണ്ടും വലച്ച് സ്പൈസ് ജെറ്റ്. വിമാനം വൈകിയതിനെ തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിച്ചു. വെള്ളിയാഴ്ച പുലർച്ചെ 12. 20 ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന യാത്രക്കാരാണ് വിമാനത്താവളത്തിൽ തങ്ങുന്നത്.

യാത്രക്കാർക്ക് യാതൊരു വിവരവും ലഭിച്ചിരുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം. ഒടുവിൽ ഇന്ന് രാവിലെ 11.30ക്ക് വിമാനം പുറപ്പെടുമെന്ന് സ്പൈസ് ജെറ്റ് അധികൃതർ അറിയിച്ചു. യാത്രക്കാരെ വലച്ചുകൊണ്ട് സ്പൈസ് ജെറ്റ് വിമാനങ്ങൾ വൈകുന്നത് പതിവാണ്. നെടുമ്പാശ്ശേരിയിലെ സ്പൈസ് ജെറ്റ് കൗണ്ടറിൽ പലപ്പോഴും ജീവനക്കാരില്ലാത്തതും പ്രശ്നമാകുന്നുണ്ട്.

എയർലൈൻ സ്റ്റാഫുകളും ഇതുവരെ എത്തിയിട്ടില്ലെന്നാണ് വിവരം. ആഗസ്ത് മുതൽ ഗൾഫ് സെക്ടറുകളിലേക്ക് സർവീസ് നടത്തുന്ന നിരവധി സ്പൈസ് ജെറ്റ് വിമാനങ്ങൾ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി മണിക്കൂറുകൾ വൈകിയിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!