യുഎസ്സിൽ സ്‌കൂളിൽ വെടിവെയ്പ്പ്: മൂന്നുകുട്ടികളടക്കം നാലുപേർ മരിച്ചു

News Desk
1 Min Read

വാഷിങ്ടൺ: യുഎസ്സിൽ സ്‌കൂളിന് നേരെയുണ്ടായ വെടിവെയ്പ്പിൽ കുട്ടികളടക്കം നാല് പേർ മരിച്ചു. ഒറിഗണിലെ സിൽവർ റെയിൽ എലമെന്ററി സ്‌കൂളിലാണ് വ്യാഴാഴ്ച വെടിവെപ്പ് നടന്നത്. മരിച്ചവരിൽ മൂന്നുപേർ കുട്ടികളാണെന്നാണ് ലഭിക്കുന്ന വിവരം. അക്രമിയെന്ന് സംശയിക്കുന്നയാൾ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു.

സ്കൂളിൽ വെടിവെയ്പ് നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തുന്നത്. ഒരു കാറിന് നേരെയാണ് അക്രമി ആദ്യം വെടിയുതിർക്കുന്നത്. പിന്നാലെ പോലീസ് സ്ഥലത്ത് ഇരച്ചെത്തി. അക്രമിയെന്ന് സംശയിക്കുന്നയാൾ സ്കൂളിൽ വെടിയേറ്റ് മരിച്ചതായി പോലീസ് വ്യക്തമാക്കി. എന്നാൽ ആരുടെ വെടിയേറ്റാണ് ഇയാൾ മരിച്ചതെന്ന് വ്യക്തമല്ല. വെടിവെച്ചയാളുടെ വിവരങ്ങളും ഇതുവരെ ലഭ്യമായിട്ടില്ല.

സംഭവത്തിൽ മൂന്നുകുട്ടികളുൾപ്പെടെ നാലുപേർക്ക് ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സ്കൂളിൽ നിന്ന് ഓരോ മുറിയിലെയും ആളുകളെ ഒഴിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ പോലീസ് നടത്തിവരികയാണ്. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് ഒറിഗൺ ഗവർണർ അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!