സഊദിക്കെതിരെ ഹൂതികൾ നടത്തിയത് വൻ ആക്രമണങ്ങൾ; 1,104 മിസൈലുകളും 1,135 ഡ്രോണുകളും, മരണം 20, റിയാദ് എയർപോർട്ട് മാത്രം ആക്രമിച്ചത് 20 തവണ

malayalampress
1 Min Read

റിയാദ്: സഊദി അറേബ്യക്കെതിരെ യമനിലെ വിമതരായ ഹൂതികൾ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ നടത്തിയത് വൻ അക്രമണങ്ങൾ. സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യ സേന സഊദിക്കെതിരെ നടത്തിയ ആക്രമണങ്ങളുടെ വിശദ വിവരങ്ങൾ പുറത്ത് വിട്ടു. സഊദി അറേബ്യയിലെ ഡസൻ കണക്കിന് തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, എണ്ണ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിടാൻ ഭീകരവാദ മിലീഷ്യകൾ ശ്രമിച്ചതായി മേജർ ജനറൽ തുർക്കി അൽ-മാലികി കൂട്ടിച്ചേർത്തു.

ഒക്ടോബർ തുടക്കം മുതൽ കിംഗ് ഖാലിദ് വിമാനത്താവളത്തിന് നേരെ ഹൂതികൾ 20 തവണ ആക്രമണം നടത്തിയെന്നും, മക്കയും മദീനയും ലക്ഷ്യമിട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിശുദ്ധ പള്ളികൾ (ഹറമുകൾ) സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളെ ലക്ഷ്യമിട്ടുള്ള ഹൂതികളുടെ നീക്കങ്ങളെ അദ്ദേഹം അതിക്രൂരവും ഹീനവുമായ നടപടിയായി വിശേഷിപ്പിച്ചു. ഹൂതികൾ സിവിൽ ഏവിയേഷന് ഭീഷണിയുയർത്തുകയും സാധാരണക്കാരുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഹൂതി ആക്രമണങ്ങളുടെ ആഘാതം വെളിപ്പെടുത്തിയ അദ്ദേഹം, കിംഗ് ഖാലിദ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെടുകയും 333 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അറിയിച്ചു. അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 3 പേർ കൊല്ലപ്പെടുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൂടാതെ, സൈനിക നടപടികൾ ആരംഭിച്ചതുമുതൽ സഊദി അറേബ്യയ്ക്ക് നേരെ 1,104 മിസൈലുകളും 1,135 ഡ്രോണുകളും അവർ തൊടുത്തുവിട്ടിട്ടുണ്ട്.

അതേസമയം, ഹൂതി സായുധ സംഘങ്ങൾ ചെങ്കടലിലെ നാവിഗേഷൻ സ്വാതന്ത്ര്യത്തിന് ഭീഷണിയുയർത്തുന്നുണ്ടെന്നും, സൻആ, സാദ, അംറാൻ എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചുകൊണ്ട് മലനിരകളിൽ ആയുധശേഖരങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൻആയിലെ അൽ സബാഹ സെൻട്രൽ സ്റ്റേഷൻ, ഹുദൈദയിലെ റാസ് ഇസ്സയിലുള്ള മറൈൻ ബെർത്തുകൾ, ഹുദൈദയിലെ ഭൂഗർഭ ഇന്ധന ശേഖര കേന്ദ്രം, ദമാറിലുള്ള മറ്റൊരു ഇന്ധന ശേഖര കേന്ദ്രം എന്നിവയുൾപ്പെടെ, ഭീകരവാദികളായ ഹൂതി മിലിഷ്യയുടെ നിർണായക ധനസ്രോതസ്സുകളെ ലക്ഷ്യമിട്ടുവെന്നും ഈ ഭീകര ശൃംഖലയെ തകർക്കാനും, അതിലെ വിദഗ്ധരെയും പ്രവർത്തകരെയും ഇല്ലാതാക്കാനും സഖ്യസേന പ്രവർത്തിച്ചുവരികയാണ്. മലനിരകളിലെ ആയുധശേഖരങ്ങളും, സ്ഥിരവും ചലനാത്മകവുമായ വിക്ഷേപണ സംവിധാനങ്ങളും നശിപ്പിച്ചുകൊണ്ടാണ് ഇത് നടപ്പിലാക്കുന്നത്. ഇതിനായി രാപ്പകൽ പ്രവർത്തിക്കുന്ന ഒരു രഹസ്യാന്വേഷണ സംവിധാനവും സഖ്യസേന ഉപയോഗിക്കുന്നുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!