മലപ്പുറം: മലപ്പുറത്ത് രാത്രിയിൽ സ്കൂട്ടർ യാത്രക്കാർക്ക് നേരെ ആക്രമണം. കാറിലെത്തിയ സംഘമാണ് യാത്രക്കാരെ മർദിച്ചതെന്നാണ് പരാതി. മേൽമുറി–മൈലാടി റോഡിൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.
ആക്രമണത്തിൽ അരിമ്പ്ര സ്വദേശിയും കായിക അധ്യാപകനുമായ ജാബിറിന് പരിക്കേറ്റു. മറ്റ് രണ്ട് ബൈക്ക് യാത്രക്കാരെയും സംഘം മർദിച്ചതായാണ് വിവരം.യാതൊരു കാരണവുമില്ലാതെയാണ് കാറിലെത്തിയ സംഘം യാത്രക്കാരെ ആക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ മലപ്പുറം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
