റിയാദ്: മദീന മേഖലയിൽ വെച്ച് ഒരു ക്രൂയിസ് മിസൈൽ തടയുകയും നശിപ്പിക്കുകയും ചെയ്തതായി സഖ്യസേനയുടെ ഔദ്യോഗിക വക്താവ് അറിയിച്ചു. കിഴക്കൻ മേഖലയിൽ വെച്ച് ഒരു ഡ്രോൺ തടഞ്ഞുനശിപ്പിച്ചതായും യമനിലെ ഔദ്യോഗിക ഭരണകൂടത്തെ പിന്തുണയ്ക്കുന്ന സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.
റിയാദ് നഗരത്തിന് നേരെ ഭീകരവാദികളായ ഹൂതി മിലിഷ്യ തൊടുത്തുവിട്ട ഒരു ബാലിസ്റ്റിക് മിസൈൽ തടഞ്ഞുനശിപ്പിച്ചതായി അദ്ദേഹം ഇന്നലെ (ബുധനാഴ്ച) അറിയിച്ചു. കൂടാതെ, അൽ-ഖർജ് ഗവർണറേറ്റിൽ വെച്ച് ഒരു ക്രൂയിസ് മിസൈലും തടഞ്ഞുനശിപ്പിക്കുകയുണ്ടായി.
അതിനിടെ, ഇന്ന് സഊദി അറേബ്യക്ക് നേരെ ഇന്ന് തങ്ങൾ ഒരു വിധ ആക്രമണവും നടത്തിയിട്ടില്ലെന്ന് ഹൂതികൾ വ്യക്തമാക്കി. സൗദി അറേബ്യയ്ക്കെതിരെ ഇന്ന് ആക്രമണങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് ഹൂതികൾ അറിയിച്ചു. സൗദി അറേബ്യയ്ക്കെതിരെ ഇന്ന് ആക്രമണങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് ഹൂതികളുടെ സൈനിക വക്താവ് യഹ്യ സരീ വ്യക്തമാക്കി. മദീന ലക്ഷ്യമാക്കി വന്ന ക്രൂയിസ് മിസൈൽ തടഞ്ഞുനശിപ്പിച്ചതായി സൗദി പിന്തുണയുള്ള സഖ്യസേന അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം വന്നിരിക്കുന്നത്.
അതിനിടെ, നജ്റാനിലും ജാസാനിലും നിലനിന്നിരുന്ന അപകടസാധ്യത ഒഴിഞ്ഞുപോയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ഇന്ന് (വ്യാഴാഴ്ച) അറിയിച്ചു. നജ്റാനിലും ജാസാനിലും ഉണ്ടായേക്കാവുന്ന അപകടസാധ്യതയെക്കുറിച്ച് ‘നാഷണൽ ഏർലി വാണിംഗ് പ്ലാറ്റ്ഫോം’ (National Early Warning Platform) വഴി സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിരുന്നു. സുരക്ഷ ഉറപ്പാക്കുന്നതിനായി ഔദ്യോഗിക നിർദ്ദേശങ്ങൾ പാലിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
