ജപ്തിക്ക് വന്ന അഭിഭാഷക കമ്മീഷനെ തിരിച്ചയച്ച സംഭവം; നജീബ് കാന്തപുരം എംഎൽഎക്കെതിരെ കേസെടുത്ത് പോലീസ്

News Desk
1 Min Read

മലപ്പുറം: ജപ്തിക്ക് വന്ന അഭിഭാഷക കമ്മീഷനെ നജീബ് കാന്തപുരം എംഎൽഎ തിരിച്ചയച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. എംഎൽഎക്കെതിരെ മേലാറ്റൂർ പൊലീസ് ആണ് കേസ് എടുത്തത്. ​പെരിന്തൽമണ്ണ വേങ്ങൂരിൽ ജപ്തി നടപടിക്കെത്തിയ അഭിഭാഷക കമ്മിഷനെ ഭീഷണിപ്പെടുത്തിയ കേസിലാണ് നടപടി.

കണ്ടാലറിയാവുന്ന നാല് പേരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ നിർദേശപ്രകാരമാണ് പൊലീസ് കേസെടുത്തത്. എംഎൽഎ സമർപ്പിച്ച മാപ്പപേക്ഷയിൽ മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നാളെ വിധി പറയും.

പെരിന്തൽമണ്ണ വേങ്ങൂരിലെ വീട്ടിൽ കോടതി ഉത്തരവുപ്രകാരം ജപ്തിനടപടിക്കെത്തിയപ്പോൾ എംഎൽഎ മോശമായി പെരുമാറുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതെന്നാണ് അഭിഭാഷക കമ്മിഷണർ കോടതിയിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നത്. സംഭവത്തിൽ കോടതി മേലാറ്റൂർ പൊലീസിനോട് വിശദീകരണം തേടിയിരുന്നു. വീട് ജപ്തിചെയ്താൽ ആത്മഹത്യചെയ്യുമെന്ന് കുടുംബം അറിയിച്ചപ്പോൾ പെട്ടെന്നുണ്ടായ വികാരപ്രകടനമാണ് എംഎൽഎയുടെ ഭാഗത്തുനിന്നുണ്ടായതെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!