മസ്ജിദിനകത്ത് അനാശാസ്യം: മക്കയിൽ പ്രവാസി യുവതിയുടെയും യുവാവിന്റെയും വധശിക്ഷ നടപ്പാക്കി

malayalampress
0 Min Read

മക്ക: മക്കയിലെ മസ്ജിദിനകത്ത് അവിഹിതബന്ധത്തില്‍ ഏര്‍പ്പെട്ട കേസില്‍ ബംഗ്ലാദേശുകാരായ യുവതീയുവാക്കള്‍ക്ക് വധശിക്ഷ നടപ്പാക്കിയതായി സoദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബംഗ്ലാദേശുകാരന്‍ നദ്‌റുല്‍ഇസ്ലാം അബ്ദുല്‍ബസീര്‍, സ്വന്തം നാട്ടുകാരിയായ യുവതി സീതി അക്തര്‍ എന്നിവര്‍ക്കാണ് മക്കയില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയത്.

സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്ത പ്രതികള്‍ക്ക് കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിചാരണ കോടതി വധശിക്ഷ വിധിക്കുകയും അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ഇത് ശരിവെക്കുകയും ശിക്ഷ നടപ്പാക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അനുമതി ലഭിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇന്ന് ശിക്ഷ നടപ്പാക്കിയത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!