ക്ഷേത്രത്തിനുള്ളിൽ വച്ച് പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമം, കുതറിമാറി രക്ഷപ്പെട്ടു; തൊഴിലാളി അറസ്റ്റിൽ

News Desk
1 Min Read

പുണെ: ക്ഷേത്രത്തിനുള്ളിൽ വച്ച് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച തൊഴിലാളി അറസ്റ്റിൽ. പുണെ ജില്ലയിലെ പിംപ്രി-ചിഞ്ച്‌വാഡ് നഗരത്തിലെ നിഗ്ഡി പ്രദേശത്താണു സംഭവം. അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

പിന്നാലെ സംഭവം ഏറെ വിവാദമായി. തുടർന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. മെട്രോ നിർമാണ സ്ഥലത്ത് ജോലി ചെയ്യുന്ന കരാർ തൊഴിലാളിയായ വിശാൽ സിങ്ങാണ് പ്രതി.

ഒക്ടോബർ 10 ന് രാവിലെ 11:07 നാണ് പെൺകുട്ടിക്കു നേരെ അതിക്രമമുണ്ടായത്. സമൂഹമാധ്യമത്തില്‍ പ്രചരിച്ച വിഡിയോയിൽ ഒരു ശിവക്ഷേത്രത്തിൽ പെൺകുട്ടി പ്രാർഥിക്കുന്നതു കാണാം. പ്രാർഥന കഴിഞ്ഞു മടങ്ങാൻ ഒരുങ്ങുമ്പോൾ പ്രതി ക്ഷേത്രത്തിലേക്കു പ്രവേശിച്ചു. നിർമാണ സൈറ്റുകളിലെ തൊഴിലാളികൾ സാധാരണയായി ധരിക്കുന്ന ഓറഞ്ച് ജാക്കറ്റ് അയാൾ ധരിച്ചിരുന്നു. പെൺകുട്ടി ക്ഷേത്രത്തിനുള്ളിൽ ഒറ്റയ്ക്കാണെന്നു കണ്ടപ്പോൾ അയാൾ അവളുടെ കയ്യിൽ കടന്നുപിടിക്കുകയും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു. പരിഭ്രാന്തയായ പെൺകുട്ടി കഷ്ടപ്പെട്ട് അയാളെ തള്ളിമാറ്റി. പിന്നാലെ അയാൾ പുറത്തേക്കു പോകുന്നതും വിഡിയോയിൽ കാണാം. 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!