കോഴിക്കോട്: ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചതായി പരാതി. വടകര മന്ദരത്തൂര്‍ സ്വദേശിനി തങ്കമണിയാണ് ഇന്നലെ വൈകീട്ട് മരിച്ചത്. 49 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ചാണ് തങ്കമണി മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പോലീസ് ചികിത്സാ പിഴവിന് കേസെടുത്തു.
എട്ടാം തീയതിയാണ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ തങ്കമണിയുടെ ശസ്ത്രക്രിയ നടന്നതെന്നും ഒമ്പതിന് റൂമിലേക്ക് മാറ്റിയതിന് പിന്നാലെ ഛര്‍ദ്ദിയും പനിയും തുടങ്ങിയെന്നും കുടുംബം പറയുന്നു. ഭക്ഷണം കഴിച്ചാല്‍ ഛര്‍ദ്ദിക്കുന്ന സ്ഥിതിയായിരുന്നു. വന്‍കുടലില്‍ മുറിവുണ്ടായെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായും കുടുംബം പറയുന്നു. ഇതോടെ വീണ്ടും ഓപ്പറേഷന് തീയറ്ററിലേക്ക് തങ്കമണിയെ മാറ്റി ശസ്ത്രക്രിയ നടത്തി. പിന്നാലെ ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
