വിദ്യാർഥിനിയുടെ ബാഗിൽ മൂത്രമൊഴിച്ചു; കോളേജ് പ്രൊഫസർക്കെതിരെ കേസെടുത്ത് പോലീസ്

News Desk
1 Min Read

മിനസോട്ട (യു.എസ്.): വിദ്യാർഥിനിയുടെ ബാഗിൽ മൂത്രമൊഴിച്ച അധ്യാപകനെതിരെ കേസെടുത്ത് യുഎസ് പോലീസ്. മെകാലെസ്റ്റർ കോളേജിലെ ബയോളജി പ്രൊഫസർ പോൾ ഫിഷറിനെതിരെയാണ് പോലീസ് കേസെടുത്തത്. അന്വേഷണത്തിൽ ഇയാൾക്കെതിരെ മുൻപും സമാനരീതിയിലുള്ള ആറ് പരാതികൾ ഉയർന്നിട്ടുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. 

2025 ഡിസംബർ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോളേജിലെ ഒലിൻ-റൈസ് സയൻസ് സെന്ററിൽ ബാഗ് വെച്ച് പുറത്തുപോയ വിദ്യാർഥി തിരിച്ച് വന്നപ്പോൾ ബാഗിൽ മൂത്രം കണ്ടെത്തുകയായിരുന്നു. പോൾ ഫിഷറുടെ ഓഫീസിന് പുറത്തുവെച്ചാണ് സംഭവം നടന്നതെന്നും ആ സമയത്ത് അവിടെ ഉണ്ടായിരുന്ന ഏക വ്യക്തി ഇയാളായതിനാൽ ഫിഷറാണ് ഇതിന് ഉത്തരവാദിയെന്നും വിദ്യാർഥിനി ആരോപിച്ചു. സംഭവത്തിൽ ബാഗിനും മറ്റ് സാധനങ്ങൾക്കുമായി ഏകദേശം 2,000 ഡോളറിന്റെ (ഏകദേശം 1.91 ലക്ഷം രൂപ) നാശനഷ്ടം സംഭവിച്ചതായി ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥിനി പരാതി നൽകിയത്.

സംഭവത്തെക്കുറിച്ച് കോളേജ് അന്വേഷണം പ്രഖ്യാപിച്ചതിനിടെ പോൾ ഫിഷർ രാജിവെച്ചിരുന്നു. 25 വർഷത്തിലധികം ക്യാമ്പസിൽ അധ്യാപകനായിരുന്നു ഇയാൾ. മുൻപും സമാനരീതിയിലുള്ള പരാതികൾ ഇയാൾക്കെതിരെ ഉണ്ടായിട്ടുണ്ടെന്ന് കോളേജിന്റെ പബ്ലിക് സേഫ്റ്റി വിഭാഗം പോലീസിനെ അറിയിച്ചു. ക്യാമ്പസിനുള്ളിലെ മാലിന്യപ്പാത്രങ്ങളിലും കുടിവെള്ള ബോട്ടിലുകളിലും അലങ്കാരവസ്തുക്കളിലും ഇയാൾ മുൻപും മൂത്രമൊഴിക്കുന്നത് പതിവാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

കഴിഞ്ഞ രണ്ടു വർഷമായി കപ്പിൽ മൂത്രമൊഴിച്ച് സിങ്കിലോ വേസ്റ്റ് ബോക്സിലോ കളയുന്ന ശീലം തനിക്കുണ്ടായിരുന്നുവെന്നും അങ്ങനെ വേസ്റ്റ് ബോക്സിലേക്ക് ഒഴിക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ വിദ്യാർഥിനിയുടെ ബാഗിലേക്ക് വീണതാകാമെന്നുമാണ് പോലീസിന്റെ ചോദ്യം ചെയ്യലിൽ പോൾ ഫിഷർ വാദിച്ചത്. ഇയാളെ നവംബർ ആദ്യവാരം കോടതിയിൽ ഹാജരാക്കും. കുറ്റം തെളിയിക്കപ്പെട്ടാൽ അഞ്ച് വർഷംവരെ തടവുശിക്ഷയും 10,000 ഡോളർവരെ (ഏകദേശം 9.6 ലക്ഷം രൂപ) പിഴയും ലഭിച്ചേക്കാം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!