പാക്കിസ്ഥാനിൽ സൈനിക പരിശീലന വിമാനം തകർന്നുവീണു; 2 പൈലറ്റുമാർ കൊല്ലപ്പെട്ടു

News Desk
1 Min Read

ഇസ്‌ലാമാബാദ്: തെക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ സൈനിക പരിശീലന വിമാനം തകർന്നു വീണ് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു. ബലൂചിസ്ഥാൻ പ്രവിശ്യയിലെ നവാൻ കില്ലി നഗരത്തിനു സമീപമാണ് അപകടമുണ്ടായത്.

സാങ്കേതിക തകരാറാണ് ‘പിഎസി എംഎഫ്ഐ-17 മുഷാക്ക്’ വിമാനം തകരാൻ കാരണമെന്ന് പാക്ക് സൈന്യം അറിയിച്ചു. അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പൈലറ്റ് ഇൻസ്ട്രക്ടർ മേജർ ഹുസ്നെയ്ൻ ഷെഹ്സാദു ഹുമയൂണും വിദ്യാർഥിയായ പൈലറ്റ് ക്യാപ്റ്റൻ അബ്ദുൽ സമദുമാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. 

പൈലറ്റുമാരുടെ മരണത്തിൽ പാക്ക് പ്രസിഡന്റ് ആസിഫ് അലി സർദാരിയും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും അനുശോചനം രേഖപ്പെടുത്തി. പാക്കിസ്ഥാനിൽ പരിശീലന പറക്കലുകൾക്കിടെ വിമാനങ്ങൾ തകർന്നുവീഴുന്നത് പതിവാണ്.

ഇത്തരം അപകടങ്ങളുടെ കാരണങ്ങളോ അന്വേഷണ റിപ്പോർട്ടുകളോ അധികൃതർ സാധാരണയായി പരസ്യപ്പെടുത്താറില്ല. കഴിഞ്ഞ ജൂൺ മാസത്തിലും വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ സമാനമായ രീതിയിൽ വ്യോമസേനാ വിമാനം തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചിരുന്നു. 

പൈലറ്റ് ഇൻസ്ട്രക്ടർ മേജർ ഹുസ്നെയ്ൻ ഷെഹ്സാദു ഹുമയൂണും വിദ്യാർഥിയായ പൈലറ്റ് ക്യാപ്റ്റൻ അബ്ദുൽ സമദുമാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. 
…..

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!