റിയാദ്: റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം. ഇന്നലെ ഉച്ചയോടെ (ഞായറാഴ്ച) നടന്ന ക്രൂരമായ ആക്രമണത്തിൽ ഒരു പാകിസ്ഥാൻ സ്വദേശി കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി ആവശ്യമായ ചികിത്സ ലഭ്യമാക്കിയതായും, ആക്രമണത്തിൽ ഉണ്ടായ ഭൗതിക നാശനഷ്ടങ്ങൾ സംബന്ധിച്ച കണക്കെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
മറ്റൊരു സംഭവത്തിൽ ഖമിസ് മുഷൈത്തിന് നേരെ ഭീകരവാദികളായ ഹൂതി സേന വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ തടഞ്ഞ് നശിപ്പിച്ചതായി സഖ്യസേനയുടെ വക്താവ് തുർക്കി അൽ-മാലിക്കി അറിയിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
