തിരുവനന്തപുരം: എക്സാലോജിക്-സിഎംആര്‍എല്‍ മാസപ്പടി ഇടപാടില്‍ രണ്ട് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ്. കൈക്കൂലിക്കേസും ഹവാലാ ഇടപാട് കേസുമാണ് രജിസ്റ്റര്‍ ചെയ്തത്. കൈക്കൂലി കേസില്‍ പിണറായി വിജയന് ഒന്നാം പ്രതിയും വീണ വിജയന് രണ്ടാം പ്രതിയുമാണ്. സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്തയാണ് മൂന്നാം പ്രതി.
സിഎംആര്‍എല്‍ ഉദ്യോഗസ്ഥരടക്കം ആകെ ഏഴ് പേരാണ് ഈ കേസിലെ പ്രതികള്‍. ഹവാലാ ഇടപാട് കേസില്‍ പി.എ മുഹമ്മദ് റിയാസാണ് ഒന്നാംപ്രതി. വീണയാണ് രണ്ടാംപ്രതി. റിയാസിന്റെ സുഹൃത്തുക്കളായ ഹസന് വാരിസ്, ഷൈജു എന്നിവരടക്കം ആകെ എട്ട് പ്രതികളാണ് ഈ കേസിലുള്ളത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
