ഇന്നലെ റിയാദ് വഴി എത്തിയവരിൽ എമിഗ്രേഷൻ പൂർത്തിയാക്കാത്തവർക്ക് ഇന്ത്യൻ എംബസി നിർദേശം, അടിയന്തിര ഒഴിപ്പിക്കൽ സമയം കോഴിക്കോട് നിന്നെത്തിയ വിമാന യാത്രക്കാരും 

malayalampress
1 Min Read

റിയാദ്: റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസമെത്തി എമിഗ്രേഷൻ പൂർത്തിയാക്കാതെ പുറത്തിറങ്ങിയ ഇന്ത്യൻ യാത്രക്കാർക്ക് നിർദേശങ്ങളുമായി റിയാദിലെ ഇന്ത്യൻ എംബസി. ഇവർ റിയാദിലെ റാഡിസൻ ഹോട്ടലിലെത്തി അനന്തരനടപടികൾ പൂർത്തിയാക്കണമെന്ന് ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു.

പ്രിൻസസ് നൂറ യൂണിവേഴ്‌സിറ്റി കാമ്പസിൽ താമസ സൗകര്യം ലഭിച്ചവർക്ക് അവിടെ തന്നെ അതിന് സൗകര്യമൊരുക്കിയിട്ടുണ്ട്. മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതിന്റെ ഭാഗമായി ട്രാൻസിറ്റിലെത്തി എമിഗ്രേഷൻ പൂർത്തിയാക്കാത്തവരും എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കണം. അവർ അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് താമസ സൗകര്യവും അനുബന്ധ യാത്രാനടപടികളും പൂർത്തിയാക്കണമെന്നും എംബസി ആവശ്യപ്പെട്ടു.

ശനിയാഴ്ച ഉച്ചക്ക് ശേഷം റിയാദ് വിമാനത്താവളത്തിലെത്തിയ യാത്രക്കാരാണ് ഹൂത്തി ആക്രമണത്തെ തുടർന്ന് ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാനാകാതെ പുറത്തിറങ്ങിയത്. ഇതേ സമയത്ത് തന്നെ കോഴിക്കോട് നിന്ന് റിയാദിലെത്തിയ നാസ് എയർ വിമാനത്തിലുണ്ടായിരുന്നവരെയും അടിയന്തിര ഒഴിപ്പിക്കൽ നടത്തിയിരുന്നു.

ഇവരെ കാർഗോ സെക്ഷൻ വഴി പുറത്തിക്കി. ഇവരിൽ ഒമ്പത് മലയാളികൾ കൈറോയിലേക്കാണ് ടിക്കറ്റെടുത്തിരുന്നത്. ഇവർ വിസയോ എമിഗ്രേഷൻ നടപടികളോ ഇല്ലാതെയാണ് പുറത്തിറങ്ങിയിരുന്നത്. കോഴിക്കോട് നിന്ന് റിയാദ് വഴി ജിദ്ദയിലേക്കുളള സഊദി എയർലൈൻസ് വിമാനത്തിൽ എത്തിയ യാത്രക്കാരും റിയാദ് വിമാനത്താവളത്തിൽ അടിയന്തര ഒഴിപ്പിക്കലിൽ ഉൾപ്പെട്ടിരുന്നു. അവരും എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാതെയാണ് പുറത്തിറങ്ങിയിരുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!