സമൂഹമാധ്യമങ്ങളിൽ ജനപ്രതീയിടിഞ്ഞ് ബിജെപി, പ്രധാനമന്ത്രിക്കും റീച്ചില്ല; കോൺഗ്രസ് വിഡിയോകൾക്ക് കൂടുതൽ സ്വീകാര്യത

News Desk
1 Min Read

ന്യൂഡൽഹി: ബിജെപിയുടെയും നേതാക്കളുടെയും സമൂഹമാധ്യമ പേജുകളുടെ റീച്ചിൽ ഇടിവ്. രണ്ടാഴ്ചയ്ക്കിടെ രാഹുൽ ഗാന്ധിയുടെ യുട്യൂബ് പേജിലെ ലൈവ് വിഡിയോകളിൽ തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ വാർത്താസമ്മേളനത്തിന് 25 ലക്ഷം, ഛാത്രോം കി ഗൂഞ്ച് പരിപാടിക്ക് 18 ലക്ഷം എന്നിങ്ങനെ കാഴ്ചക്കാരുണ്ടായപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേജിലെ ഒരു വിഡിയോ മാത്രമാണ് 10 ലക്ഷം തികച്ചത്.

ഡൽഹിയിൽ ഭജൻ ക്ലബിങ് പരിപാടിയുടെ ലൈവ് വിഡിയോയാണ് മോദിയുടെ പേജിൽ കൂടുതൽ പേർ കണ്ടത്. കഴിഞ്ഞ വർഷം 507 മില്യൻ കാഴ്ചക്കാരെ ലഭിച്ച വനതാര ഉദ്ഘാടന ദൃശ്യങ്ങളാണ് മോദിയുടെ പേജിലെ ഏറ്റവും ജനപ്രിയ വിഡിയോ.

കോൺഗ്രസിന്റെ യുട്യൂബ് പേജിൽ ലൈവായി നൽകിയ ഇന്നലത്തെ വാർത്താസമ്മേളനത്തിന് 7 മണിക്കൂറിനുള്ളിൽ രണ്ടര ലക്ഷത്തോളം കാഴ്ചക്കാരെ ലഭിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ പ്രക്ഷോഭ വിഡിയോകൾക്കും ലക്ഷക്കണക്കിനു കാഴ്ചക്കാരുണ്ട്. എന്നാൽ ബിജെപി വക്താക്കൾ രണ്ടാഴ്ചയ്ക്കിടെ നടത്തിയ വാർത്താസമ്മേളന വിഡിയോകളിൽ മിക്കതിനും കാഴ്ചക്കാരുടെ എണ്ണം ലക്ഷം തികഞ്ഞിട്ടില്ല.

ഇൻസ്റ്റഗ്രാം വിഡിയോകളിലും കോൺഗ്രസിന്റെ മുന്നേറ്റം ദൃശ്യമാണ്. രണ്ടാഴ്ചയ്ക്കിടെ കോൺഗ്രസിന്റെ ഐഎൻസി ഇന്ത്യ പേജിൽ പോസ്റ്റ് ചെയ്ത വിഡിയോകളിൽ മിക്കതും 10 ലക്ഷം കടന്നു. എന്നാൽ ബിജെപി4 ഇന്ത്യ പേജിനു പകുതിപോലും കാഴ്ചക്കാരില്ല. ഇൻസ്റ്റഗ്രാം ഫോളോവർമാരുടെ എണ്ണത്തിൽ ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായ ബിജെപിയുടെ അക്കൗണ്ടിനെ കോക്രോച്ച് ജനതാപാർട്ടി മറികടന്നത് നാലു ദിവസം കൊണ്ടായിരുന്നു. സിജെപിക്ക് 2.49 കോടി ഇൻസ്റ്റഗ്രാം ഫോളോവർ‌മാരാണ് ഇപ്പോഴുള്ളത്. കോൺഗ്രസിന് 1.57 കോടിയും ബിജെപിക്ക് 99 ലക്ഷവും.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!