തിരുവനന്തപുരം: ചിറയിന്‍കീഴില്‍ പോലീസ് മര്‍ദനത്തെ തുടര്‍ന്ന് യുവാവ് മരിച്ചതായി പരാതി. പെരുംകുഴി സ്വദേശി സജിയാണ് മരിച്ചത്. പോലീസുകാര്‍ സംഘം ചേര്‍ന്ന് സജിയെ ക്രൂരമായി മര്‍ദിച്ചത് ഒക്ടോബര്‍ രണ്ടിനാണ്. ഇന്ന് രാവിലെയാണ് സജി മരിച്ചത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഡിവൈഎസ്പിക്ക് പരാതി നല്കി.
അതേസമയം, സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സജിയുടെ മൃതദേഹവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. പോലീസ് മര്‍ദനമാണോ മരണകാരണമെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
