ഇടതു സര്‍ക്കാര്‍ നടപ്പാക്കിയ ലൈഫ് പദ്ധതി തുടരും: മുഖ്യമന്ത്രി

News Desk
0 Min Read

തിരുവനന്തപുരം: കേരളത്തില്‍ നിര്‍ധനര്‍ക്കു വീടുകള്‍ നിര്‍മിക്കുന്നതിന് ഇടതു സര്‍ക്കാര്‍ നടപ്പാക്കിയ ലൈഫ് പദ്ധതി തുടരുമെന്നു മുഖ്യമന്ത്രി വി ഡി സതീശന്‍.
ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക ഭവന പദ്ധതി നടപ്പാക്കും. ബജറ്റില്‍ മത്സ്യത്തൊഴിലാളികളെ ലൈഫില്‍ നിന്ന് മാറ്റി പകരം പ്രത്യേകം പദ്ധതി നടപ്പാക്കുകയാണ്.

വിഴിഞ്ഞത്ത് ഉള്‍പ്പെടെ പ്രദേശിക മല്‍സ്യ തൊഴിലാളികള്‍ക്ക് ജോലി നല്‍കണമെന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. ഷീ സ്‌കൂട്ടറുകളുടെ വിതരണം നിര്‍വഹിക്കുന്ന പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!