ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധ മാർച്ചുകളിൽ മുങ്ങി രാജ്യതലസ്ഥാനം. ഡൽഹി ജന്തർ മന്തറിലേക്കുള്ള ആംആദ്മി പാർട്ടിയുടെ മാർച്ച് പൊലീസ് തടഞ്ഞു. മുംബൈയിൽ ഉദ്ദവ് താക്കറയുടേയും രാജ് താക്കറെയുടേയും നേതൃത്വത്തിൽ മാർച്ച് നടന്നു.
രാഷ്ട്രീയ പാർട്ടിയുടെ പതാകകൾ ഒഴിവാക്കി ദേശീയപതാക ഉപയോഗിച്ചാണ് പ്രതിഷേധം. ഡൽഹിയിൽ ഐസ സിറ്റിസൺ മാർച്ചിനിടെ ദേശീയ പ്രസിഡന്റ് നേഹ ബോറയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
തലസ്ഥാനത്ത് ക്രമസമാധാനം തകർന്നിരിക്കുകയാണെന്നും സ്ത്രീകൾക്കും മാധ്യമപ്രവർത്തകർക്കുമെതിരെ നിരന്തരമായ അതിക്രമങ്ങളും കുറ്റകൃത്യങ്ങളും നടക്കുമ്പോഴും പൊലീസ് നിഷ്ക്രിയരായി നോക്കിനിൽക്കുകയാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി. എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യാതെ സമരക്കാരെ പിടിച്ചുവെക്കുന്ന പൊലീസ് നിലപാടുകൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.
ഡൽഹിക്ക് പുറമെ മുംബൈയിലും ഉദ്ധവ് താക്കറെയുടെയും രാജ് താക്കറെയുടെയും നേതൃത്വത്തിൽ സമാനമായ പ്രതിഷേധ മാർച്ചുകൾ അരങ്ങേറുകയുണ്ടായി. നീതി ലഭിക്കുന്നത് വരെ സമരം ശക്തമായി തുടരുമെന്നും സുപ്രിംകോടതിയെ സമീപിക്കുന്നത് ഉൾപ്പെടെയുള്ള നിയമപോരാട്ടങ്ങളുമായി മുന്നോട്ട് പോകുമെന്നും വിദ്യാർത്ഥി സംഘടനകളും സമരക്കാരും വ്യക്തമാക്കിയിട്ടുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
