മലപ്പുറത്ത് അഞ്ചു മാസം പ്രായമായ പെണ്‍കുട്ടി തീ പൊള്ളലേറ്റു മരിച്ചു

News Desk
0 Min Read

തിരുവാലി (മലപ്പുറം): അഞ്ചു മാസം പ്രായമായ പെണ്‍കുട്ടി തീ പൊള്ളലേറ്റു മരിച്ചു. കാലടി മഞ്ഞപ്ര പഞ്ചായത്ത് പന്നികശേരി വീട്ടില്‍ സജീവിന്റെ മകള്‍ ശ്രീഭദ്രയണ് മരിച്ചത്. തിരുവാലി കുളക്കാട്ടിരിയാണ് കുടുംബം താമസിക്കുന്നത്. കിടപ്പുമുറിയിൽ ഉറങ്ങിക്കിടക്കവെ മെത്തയ്ക്ക് തീപിടിച്ച് പൊള്ളലേറ്റതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുട്ടിയെ വീടിനകത്ത് കിടത്തി ഭാര്യയും ഭര്‍ത്താവും ഫാമില്‍ ജോലി ചെയ്യുകയായിരുന്നു. വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ടാണ് കുട്ടിയുടെ അടുത്തേക്ക് ഇവര്‍ ഓടിയെത്തിയത്. ഷോർട്ട് സര്‍ക്യൂട്ട് മുലം സീലിങ് ഫാനില്‍ നിന്ന് കിടക്കയിലേക്ക് തീപിടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!