പ്രവാസ ലോകത്തുള്ള മുഴുവൻ പ്രവാസികളും ഓർക്കേണ്ട ഒരു മരണം കഴിഞ്ഞ ദിവസം മക്കയിൽ നടന്നു; കോഴിക്കോട് സ്വദേശിയുടെ മരണം ഏറെ ചിന്തിപ്പിക്കുന്നത്; മക്കയിൽ നിന്ന് മുജീബ് പൂക്കോട്ടോരിന്റെ കുറിപ്പ് 

malayalampress
5 Min Read

മക്ക: പ്രവാസ ലോകത്തുള്ള മുഴുവൻ പ്രവാസികളും ഓർക്കേണ്ട ഒരു മരണം കഴിഞ്ഞ ദിവസം മക്കയിൽ നടന്നു. കോഴിക്കോട് സ്വദേശിയുടെ മരണം ഏറെ ചിന്തിപ്പിക്കുന്നതാണ്, പലർക്കും പ്രവാസ ലോകം, പ്രവാസ ജീവിതം ഇങ്ങനെയും ഉണ്ടെന്ന് മനസ്സിലാക്കി കൊടുക്കുന്നതാണ്. അതിലപ്പുറം പ്രവാസി ഇങ്ങനെയെല്ലാം ആയിരിക്കും എന്ന് വെളിപ്പെടുത്തുന്നതാണ്. മക്കയിൽ നിന്ന് സാമൂഹ്യ പ്രവർത്തകൻ മുജീബ് പൂക്കോട്ടോരിന്റെ കുറിപ്പ് വിവിധ കാര്യങ്ങളിൽ ഏറെ ചിന്തിപ്പിക്കുന്നതുമാണ്.

കോഴിക്കോട് മുക്കം വല്ലത്തായിപ്പാറയിലെ പീച്ചംപൊയി അബ്ദുൽ കരീം ആണ് കഴിഞ്ഞ ദിവസം മക്കയിൽ മരണപ്പെട്ടത്. 58 വയസായിരുന്നു. 37 വർഷത്തോളമായി മക്ക പ്രവാസിയാണ്. ഉംറ തീർത്ഥാടകർക്ക് ഭക്ഷണം തയ്യാറാക്കി വിതരണം നടത്തിവരികയായിരുന്നു.

മക്കയിൽ നിന്ന് സാമൂഹ്യ പ്രവർത്തകൻ മുജീബ് പൂക്കോട്ടോരിന്റെ, വിവിധ കാര്യങ്ങളിൽ ഏറെ ചിന്തിപ്പിക്കുന്ന കുറിപ്പ്  വായിക്കാം 👇

40 വർഷം മക്കയലെ വിവിധ ഭാഗങ്ങളിൽ ഹാജിമാർക്കും, ഉംറതീർത്ഥാടകർക്കും ഭക്ഷണം,താമസ സ്വകര്യം ഒരുക്കുന്നതിന് വേണ്ടി ബിൽഡിംഗുകൾ, നിരവധി ജോലിക്കാർ, ഉണ്ടായിരുന്ന കോഴിക്കോട് വല്ലത്തായിപാറ സ്വദ്ദേശി

അബ്ദുൽ കരിം..

അഭ്യന്തര ഉംറതീർത്ഥാടനത്തിന് ദമാം, റിയാദ് അടക്കം സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വ്യാഴം, വെള്ളി ദിവസങ്ങളിൽ നിരവധി ബസുകളിൽ ഉംറതീർത്ഥാടകർ എത്തും അവർക്ക് ആവശ്യമായ താമസ സ്വകര്യവും, ഭക്ഷണവും ഒരുക്കികൊടുക്കും, നല്ല നിലയിൽ ബിസ്നസ് നടക്കുന്നു.. കരിംക്കയുടെ അടുത്ത് മെസ്സിൽ ജോലി ചെയ്തിരുന്ന ഒരു വ്യക്തി പറഞ്ഞത് ചില ആഴ്ചകളിൽ 25 ബസ്സുകളിൽ പോലും ദുബൈ അടക്കം സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉംറ തിർത്ഥാടകർ എത്തിയിരുന്നു…

നാട്ടിൽനിന്ന് ആര് 

ഉംറക്കും, ഹജ്ജിനും എത്തിയാൽ കരീംക്കയുടെ വീട്ടിലായിരുന്നു താമസം…

നാട്ടിൽ നിന്നോ പരിസരപ്രദേശ ങ്ങളിൽ നിന്നോ ആരെങ്കിലും മക്കയിലെത്തിയാൽ,

കരീംക്കയുടെ സ്‌നേഹവും ഭക്ഷണവും അനുഭവിക്കാത്തവർ

വളരെ കുറവായിരിക്കും…

എല്ലാവരോടും നല്ല രീതിയിൽ മാത്രം ഇടപ്പെട്ടു,

എല്ലാവരോടും എന്നും സ്‌നേഹം മാത്രം കാത്തുസൂക്ഷിച്ച

ഒരു പച്ചയായ മനുഷ്യനായിരുന്നു

 കരീംക്ക…

എല്ലാം നല്ലരീതിയിൽ നടന്നുപോകുന്നതിന്ഇടെ ഹറം വികസനത്തിനായി ബിൽഡിങ്ങുകൾ പൊളിച്ചുമാറ്റുന്നതോടെ കാര്യങ്ങൾ മാറിമറിയാൻ തുടങ്ങി..

പിന്നെ കോവിഡ് മഹാമാരിയിൽ എല്ലാം തകിടം മറിഞ്ഞു….

അപ്പോഴേക്കും നാട്ടിൽ പോയിട്ട് 17 വർഷം കഴിഞ്ഞു..

ഇഖാമ കാലാവധി കഴിഞ്ഞു.. റൂമിൽ നിന്ന് പുറത്ത് ഇറങ്ങാൻ കഴിയാതെ ആയി… മുൻപ് ഏർപ്പെട്ട ചില ബിസിനസ്സുകളിൽ സാമ്പത്തിക ബാധ്യതകൾ കാരണം പല നിലക്കുള്ള പിഡനങ്ങളും നേരിടാൻതുടങ്ങി, നിയമപരമായ കേസുകൾ നിലനിന്നിരുന്നതും ഇഖാമ (താമസ രേഖ) കാലാവധി കഴിഞ്ഞ് പുതുക്കാൻ സാധിക്കാതെ വന്നതും ഏറെ ബുദ്ധിമുട്ടി..

അവസാന നാളുകളിലും

ഒരിക്കൽ കൂടി നാടണയണം എന്ന വലിയ ആഗ്രഹത്തിലായിരുന്നു…

വിവിധ അസുഖങ്ങളാൽ ആശുപത്രിയിൽ എത്തി ചികിത്സതേടാൻ കഴിയാത്തവിധം പ്രയാസത്തിലായി…

നല്ല രീതിയിൽ ബിസ്നസ്സും മറ്റും നടന്ന സമയത്ത് എല്ലാവരും ഉണ്ടായിരുന്നു.. പക്ഷേ അവസാനനാളുകൾ ആയപ്പോൾ ആരും ഇല്ലാത്ത അവസ്ഥയായി… നുറ് കണക്കിന് ആളുകൾക്ക് ഭക്ഷണം പാകം ചെയ്തു കൊടുത്ത കരീംക്ക..

കഴിക്കാൻ ഭക്ഷണം പ്പോലും സ്വന്തമായി പാകം ചെയ്യാൻ കഴിയാത്ത അവസ്ഥ..  

ഫോൺ നമ്പർ പോലും ആർക്കും അറിയില്ല..

താമസിക്കുന്ന റൂമ് പോലും ആർക്കും അറിയില്ല…

വളരേ അടുത്ത ഒന്നോ രണ്ടോ പേർക്ക് അറിയും റൂമ്.. അവർ വല്ലതും എത്തിക്കും കഴിക്കും…

എല്ലാ സൗകര്യങ്ങൾ ഉണ്ടാകുമ്പോൾ എല്ലാവരും കുടെ ഉണ്ടാകും… ചെറിയ താഴ്ച്ചവരുമ്പോൾ എല്ലാവരും കൈഒഴിയും..

മരണസമയത്തും വല്ലാതെ ബുദ്ധിമുട്ടി താമസിക്കുന്ന റൂമിന് അടുത്തുള്ള ഒരാൾക്ക് വിളിച്ചു “ഒന്ന് പ്പെട്ടന്ന് വരുമോ” എനിക്ക് തീരേ വെയ്യ.. വിളിച്ച ആൾ നല്ല ഉറക്കം ആയത്കൊണ്ട് തന്നെ അദ്ദേഹം എണിറ്റു അടുത്തുളള കരിംക്കയുടെ റൂമിൽ എത്തിയപ്പോഴെക്കും മരണം സംഭവിച്ചിരുന്നു…

വിവരം ലഭിച്ച ഉടനെ ഞാൻ എത്തിയപ്പോ ഴെക്കും പോലീസും ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരും എത്തിയിരുന്നു.. നേരേ ഇടുങ്ങിയ റൂമിലേക്ക് കയറിയപ്പോൾ ചലലന മറ്റ് കിടക്കുന്നു..പരിസരം കണ്ടാൽ ആൾ താമസം ഇല്ലാത്തത് പ്പോലെ യുള്ള 

റൂമ് ഒരു മലയുടെതൊട്ടുതാഴെ ഇരുമ്പ് ഷീറ്റുകളിൽ ഉണ്ടാക്കിയത്.. 

കാര്യങ്ങൾ എല്ലാം അറിയും എനിക്ക്..നിയമ പ്രശ്നങ്ങൾ ,കേസുകൾ…

പോലീസ് ഉദ്ദ്യോഗസ്ഥരോട് എന്ത് പറയും.. ഇഖാമയുടെ കാലാവധി കഴിഞ്ഞത്… മറ്റ് പ്രശ്നങ്ങൾ എന്ത്പറയും.. 

ഞാൻ കാര്യങ്ങൾ എല്ലാം കേപ്റ്റനോട് തുറന്ന്പറഞ്ഞു.. സഹായിക്കണം..

അള്ളാഹുവിൻ്റെ അതിഥികളായിഎത്തിയ ആയിരങ്ങളെ സഹായിച്ച കരിംക്കയെ നല്ല രീതിയിൽ യാത്രയാക്കാൻ ഒരു പോലീസ് ഉദ്യോഗസ്ഥൻ അള്ളാഹു നിയോഗിച്ച പോലെ എനിക്ക് തോന്നി.. 

യാ.. മുജീബ്… ഒന്നും കൊണ്ടും ഭയപ്പെടേണ്ട മുഴുവൻ സ്വകര്യവും ഞാൻ നിനക്ക് ചെയ്തുതരും..

കേപ്റ്റൺ ഖാലിദ്…

പ്പെട്ടന്ന് വിരൽ അടയാളവും മറ്റും ശേഖരിച്ചു..

കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റൽ മോർചറിയിലേക്ക് ശനിയാഴ്ച മഗ്രിബോടെ മയ്യിത്ത് മാറ്റി…

നാട്ടിലെ കുടുംബവുമായി ബന്ധപ്പെട്ടു…

ഞാറാഴ്ച ഉച്ചയോടെ നാട്ടിൽ നിന്നും ഭാര്യ മക്കയിൽ തന്നെ ഖബറടക്കുന്നതിനുള്ള NOC എത്തി… ബന്ധപ്പെട്ടവർക്ക് മരിച്ച് കിടക്കുന്ന ഫോട്ടോ വീഡിയോകൾ, അയച്ചു കൊടുത്തു…

പോലീസ് സ്റ്റേഷനിൽനിന്നും ഹോസ്പിറ്റലിൽനിന്നും പേപ്പർവർക്കുകൾ പൂർത്തീകരിച്ചു..ഞാറാഴ്ച മഗ്രിബിന് ശേഷം വിശുദ്ധഹറമിൽ വെച്ച് മയ്യിത്ത് നിസ്‌ക്കരിച്ചു മക്കയിലെ ശറായ മഖ്‌ബറ ഗദീമിൽ ബ്ലോക്ക് 25 ൽ 23 മത്തെ ഖബറിൽ മയ്യിത്ത് ഇറക്കിവെച്ച് കവിളിൽ മൂന്ന് പിടി മണ്ണ് വെച്ചു..

ഖബറടക്കി….

അപ്പോഴും എൻ്റെ മൊബൈൽ റിങ്ങ്ചെയ്തുകൊണ്ടേയിരുന്നു.. 

കരിംക്കയുടെ മയ്യിത്ത് ഖബറടക്കിയോ…

അടുത്ത സുഹൃത്തുക്കളുടെതായിരുന്നു..

മയ്യിത്ത് ഹോസ്പിറ്റലിലേക്ക് മാറ്റിയശേഷം ചില സുഹൃത്തുക്കൾ കേട്ട് അറിഞ്ഞു താമസസ്ഥലത്ത്എത്തി റുമിൻ്റെ മുതലാളിയോട് റൂമിൻ്റെ ചാവിപ്പോലും ചോദിച്ചസുഹൃത്തുക്കൾ ഉണ്ട്….

എന്നെയും പലരും വിളിച്ചു റൂമിൽ എന്തെങ്കിലും ഉണ്ടെങ്കിൽ എനിക്ക് എടുക്കാമായിരുന്നു..

കുറച്ച് സാബത്തിക ഇടപാട്ഉണ്ടായിരുന്നു..

അവരോട് എല്ലാം ഞാൻ പറഞു .. അടികൊണ്ടിരിക്കുന്ന ഒരു അലമാറയും, ഒരുഇരുമ്പ് കട്ടിലയും,കുറച്ച് ട്രസ്സുകളും.. കുറെ കടലാസ് രേഖകളും…ഒരു ഗ്യാസ് കുറ്റിയും കുറച്ച് പാത്രങ്ങളും ഉണ്ട്..

മറ്റു ചിലർ വിളിച്ചു പറഞ്ഞു എനിക്കും കുറച്ച് ഉണ്ട്.. ഞാൻ എല്ലാം പൊറുത്തു കൊടുത്തിരിക്കുന്നു…

മരണം അനിവാര്യമായ സത്യമാണ്. . .

മുഴുവൻ ആളുകളും കരിംക്കക്കു പൊറുത്തുകൊടുക്കണമെന്ന് അപേക്ഷിക്കുന്നു…

യാ അല്ലാഹ്…

കരീംക്കയുടെ ഖബർ ജീവിതം സുഖകരമാക്കണേ…🤲

അദ്ദേഹത്തിന്റെ എല്ലാ പാപങ്ങളും പൊറുത്തുകൊടുക്കണേ…

ജീവിതത്തിൽ അറിഞ്ഞോ അറിയാതെയോ

ചെയ്തുപോയ തെറ്റുകളും കുറ്റങ്ങളും

മാപ്പാക്കണേ…🤲

ഖബർ വിശാലമാക്കണേ…

ഖബറിൽ പ്രകാശം നിറയ്ക്കണേ…

ജന്നാത്തുൽ ഫിർദൗസിൽ ഉന്നതമായൊരു സ്ഥാനം നൽകി അനുഗ്രഹിക്കണേ… 🤲🏻

കരീംക്കയോട് എന്തെങ്കിലും തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ

അത് പൊറുത്തുകൊടുക്കാനും

അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കാനും

എല്ലാവരോടും വിനീതമായി അഭ്യർത്ഥിക്കുന്നു.

അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും

മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ.

ആമീൻ യാ റബ്ബൽ ആലമീൻ… 🤲🏻..

✍️ മുജിബ് പൂക്കോട്ടൂർ. . .

 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!