ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ‘ഓപ്പൺ ഹൗസ്’ സെപ്റ്റംബർ 30-ന്; പരാതികൾ നേരിട്ട് ബോധിപ്പിക്കാം

malayalampress
1 Min Read

ജിദ്ദ: ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെ നേതൃത്വത്തിൽ ‘ഓപ്പൺ ഹൗസ്’ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 30-ന് കോൺസുലേറ്റ് വളപ്പിൽ വൈകുന്നേരം 3:00 മണി മുതൽ 5:00 മണി വരെയാണ് ഓപ്പൺ ഹൗസ്. പ്രവാസികൾ നേരിടുന്ന അടിയന്തര സ്വഭാവമുള്ളതും അല്ലാത്തതുമായ കോൺസുലർ, സാമൂഹിക ക്ഷേമ വിഷയങ്ങളിലുള്ള പരാതികളും പ്രശ്നങ്ങളും പരിഹരിക്കാൻ ഓപ്പൺ ഹൗസ് അവസരമൊരുക്കും.

ഇന്ത്യൻ കോൺസുൽ ജനറൽ എച്ച്.ഇ. ഫഹദ് അഹമ്മദ് ഖാൻ സൂരിയുടെയും കോൺസുലർ, കമ്മ്യൂണിറ്റി വെൽഫെയർ വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാകും ഓപ്പൺ ഹൗസ് നടക്കുക.

ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ അധികാരപരിധിയിൽ താമസിക്കുന്ന, അടിയന്തര സഹായമോ പ്രശ്നപരിഹാരമോ ആവശ്യമുള്ള ഇന്ത്യൻ പൗരന്മാർക്ക് മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കാതെ തന്നെ നേരിട്ട് പങ്കെടുക്കാവുന്നതാണ്. ഇതിനായി അന്നേ ദിവസം ഉച്ചയ്ക്ക് 2:30 മുതൽ കോൺസുലേറ്റിൽ പ്രവേശനം അനുവദിക്കും.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!