- ഉമർ ഫൈസിയുടെ ആരോപണങ്ങൾക്ക് മറുപടിയായാണ് അതേ സ്ഥലത്ത് വെച്ച് തന്നെ സമസ്തയിലെ ലീഗ് അനുകൂല വിഭാഗം വിശദീകരണ യോഗം സംഘടിപ്പിക്കാന്‍ ഒരുങ്ങിയത്
മലപ്പുറം: ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം മാറ്റി. സമസ്തയുടെ നിർദേശ പ്രകാമാണ് മാറ്റിയതെന്നാണ് വിവരം. സമ്മേളനം നിർത്തിവെക്കാൻ സംഘാടക സമിതിക്ക് സമസ്‌ത നേതൃത്വം കത്ത് നൽകി. ലീഗ് അനുകൂലികളുടെ എല്ലാം നീക്കങ്ങളും നിർത്തിവെക്കാനാണ് നേതൃത്വത്തിന്റെ നിർദ്ദേശം.
നാളെ മലപ്പുറത്ത് വെച്ചാണ് സമസ്തയിലെ ലീഗ് അനുകൂലികൾ വഖഫ് വിശദീകരണ സമ്മേളനം പ്രഖ്യാപിച്ചത്. സമ്മേളനം സമസ്തയിലെ വിഭാഗീയത രൂക്ഷമാക്കിയ സാഹചര്യത്തിലാണ് നേതൃത്വത്തിന്റെ ഇടപെടൽ. സിപിഐഎം വേദിയിലെ ഉമർ ഫൈസിയുടെ പ്രസംഗത്തിൽ പ്രതിഷേധിച്ചായിരുന്നു സമ്മേളനം വിളിച്ചത്.
സമസ്തയിലെ ലീഗ് അനുകൂലികൾ ആയിരുന്നു സമ്മേളനത്തിന് പിന്നിൽ. അന്തിമ തീരുമാനമെടുക്കാൻ സംഘാടക സമിതി ഉടൻ യോഗം ചേരും. സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറിൽ വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാറിനും മുസ്‍ലിം ലീഗിനുമെതിരെ സമസ്ത മുശാവറ അംഗം കൂടിയായ ഉമർ ഫൈസി മുക്കം നടത്തിയ വിമർശനമാണ് ലീഗ് കേന്ദ്രങ്ങളെ പ്രകോപിപ്പിച്ചത്.
ദിവസങ്ങൾക്ക് മുമ്പ് മലപ്പുറത്ത് നടന്ന സിപിഐഎം വഖഫ് വിശദീകരണ യോഗത്തിൽ സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായാണ് അതേ സ്ഥലത്ത് വെച്ച് തന്നെ സമസ്തയിലെ ലീഗ് അനുകൂല വിഭാഗം വിശദീകരണ യോഗം സംഘടിപ്പിക്കാന്‍ ഒരുങ്ങിയത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
